ഖത്തർ ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ഫ്രാൻസ് ആരാധകരുടെ പരാതിക്ക് മറുപടി പരാതിയുമായി അർജന്റീന ആരാധകർ.

ഫ്രാൻസും – അർജന്റീനയും ഏറ്റുമുട്ടിയ ഖത്തർ ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ റഫറിയുടെ പല തീരുമാനത്തിലും തെറ്റുകൾ ഉണ്ടായെന്നും, അതുകാരണം ഫൈനൽ മത്സരം വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട് ഫ്രാൻസ് ആരാധകർ ഓൺലൈൻ പരാതി സമർപ്പിച്ചത് വലിയ വാർത്തയായിരുന്നു.

2 ലക്ഷത്തിൽ കൂടുതൽ ആളുകളാണ് അന്ന് ഒരാഴ്ചകൊണ്ട് ആ പരാതിയിൽ ഒപ്പുവച്ചത്. എന്നാൽ ഇപ്പോഴിതാ ഈ പരാതിക്ക് മറുപടി പരാതിയുമായി എത്തിയിരിക്കുകയാണ് അര്ജന്റീന ആരാധകർ. ‘കരച്ചിൽ നിർത്തൂ’ എന്നാണ് ഈ പരാതിയുടെ തലക്കെട്ട്. വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഫ്രാൻസ് ആരാധകരെ പരിഹസിച്ചുകൊണ്ടാണ് ഈ പരാതി. ഏതായാലും ഒരാഴ്ചകൊണ്ട് തന്നെ ലക്ഷകണക്കിന് ആളുകൾ ഇതുവരെ ഈ പരാതിയിലും ഒപ്പുവച്ചിട്ടുണ്ട്.

What’s your Reaction?
+1
1
+1
2
+1
1
+1
7
+1
0
+1
0
+1
1

Leave a reply