ഇപ്പോഴും അർജൻ്റീനയ്ക്ക് കപ്പടിയ്ക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്നു. പിന്തുണച്ച് റാഫേൽ നദാൽ

ഖത്തർ ലോകകപ്പിൽ അർജൻ്റീനയെ പിന്തുണച്ച് സ്പാനിഷ് ടെന്നിസ് താരം റാഫേൽ നദാൽ. ഒരു കളി തോറ്റെന്നുകരുതി അവരെ എഴുതിത്തള്ളരുതെന്നും അർജൻ്റീന തിരികെവരുമെന്നും നദാൽ പറഞ്ഞു. അവർ ഒരു കളി തോറ്റു. ഇനി രണ്ടെണ്ണം കൂടിയുണ്ട്. അവരെ ബഹുമാനിക്കണമെന്നും നദാൽ പറഞ്ഞു.

“അർജൻ്റീന ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായാണ് എത്തിയത്. ചരിത്രത്തിൽ ഏറ്റവും മികച്ച വിജയക്കുതിപ്പുണ്ടായിരുന്നു. അതുകൊണ്ട് ആത്‌മവിശ്വാസം നഷ്ടപ്പെടേണ്ടതില്ല. ഇപ്പോഴും അർജൻ്റീനയ്ക്ക് കപ്പടിയ്ക്കാൻ സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു. മെസി വളരെ പ്രത്യേകതയുള്ള താരമാണ്. അദ്ദേഹത്തിൻ്റെ കരിയറിലെ മികച്ച വർഷങ്ങൾ ലാലിഗയിൽ കാണാൻ കഴിഞ്ഞു. ഫുട്ബോളിൻ്റെയും കായികലോകത്തെയും ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസി.”- നദാൽ പറഞ്ഞു.

What’s your Reaction?
+1
0
+1
2
+1
4
+1
0
+1
0
+1
2
+1
0

Leave a reply