ഏകപക്ഷീയമായ ഒരു ഗോളിന് പരാഗ്വയെ പരാജയെപ്പെടുത്തി കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പിച്ച് അർജന്റീന.
പത്താം മിനുട്ടിൽ ഡി മരിയ നല്കിയ അസ്സിസ്റ്റിൽ പപ്പു ഗോമസ് നേടിയ ഗോളിൽ മുന്നിലെത്തിയ അർജന്റീന ലീഡ് നില നിർത്തി വിജയം ഉറപ്പിച്ചു.
രണ്ടാം പകുതിയിലെ പരാഗ്വയുടെ തുടരെ തുടരെയുള്ള ആക്രമണങ്ങളെ നിഷ്ഫലമാക്കുന്നതിൽ അർജന്റീനയുടെ പ്രതിരോധ നിര വിജയിച്ചു.
വിജയ ഗോളിന് അസിസ്റ്റ് നല്കിയ ഏഞ്ചൽ ഡി മരിയ ആണ് മാൻ ഓഫ് ദി മാച്ച്.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയും നേടി ഏഴ് പോയിന്റോടെ ഗ്രൂപ്പ് എ-ൽ ഒന്നാം സ്ഥാനത്താണ് അർജന്റീന.
ഇരുപത്തി ഒൻപതിന് ബൊളീവിയക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.
~ JIA ~
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply