28 വർഷത്തെ കാത്തിരിപ്പിന് മാരക്കാനയിൽ വിരാമം മെസ്സിയുടെ അർജന്റീനയ്ക്ക് പട്ടാഭിഷേകം

അങ്ങനെ അര്ജന്റീന അത് നേടി മെസ്സി തന്റെ രാജ്യത്തിന് വേണ്ടി നേടുന്ന ആദ്യ മേജർ ടൂർണമെന്റ് കിരീടം

അതെ 2021 കോപ്പ അമേരിക്ക ടൂർണമെന്റ് കിരീട ജേതാക്കൾ സാക്ഷാൽ മെസ്സിയുടെ അര്ജന്റീന.

പല കുറി കപ്പിനും ചുണ്ടിനും ഇടയിൽ കിരീടം നഷ്ടമായെങ്കിലും ഇത്തവണ അത് നേടിയെടുക്കാൻ മെസ്സിക്കും പിള്ളേർക്കും കഴിഞ്ഞു 28 വർഷത്തെ കാത്തിരിപ്പിനും നിരാശയ്ക്കുമാണ് ചിരവൈരികളായ ബ്രസീലിനെതിരെ അതും അവരുടെ തട്ടകത്തിൽ മരക്കാനയിൽ മറുപടി നൽകാൻ കഴിഞ്ഞിരിക്കുന്നത്.

ലിയോണെൽ സ്കലോനി എന്ന കോച്ചിന്റെ വ്യെക്തമായ കളിയറിവുകൾ പുറത്തെടുക്കുകയായിരുന്നു അയാൾ.

മത്സരം തുടങ്ങി 20ആം മിനിറ്റിൽ ഡി മരിയയിലൂടെ ഗോൾ കണ്ടെത്തിയ അർജന്റീന തങ്ങളുടെ ആക്രമണം തുടർന്ന് കൊണ്ടേ ഇരുന്നു എന്നാൽ മറുവശത്തു ബ്രസീൽ ഒട്ടും പിന്നിലല്ലായിരുന്നു ടിറ്റെ എന്ന തങ്ങളുടെ കോച്ച് അവരും അക്രമണവും പ്രെത്യക്രമണവും തുടർന്ന് കൊണ്ടേ ഇരുന്നു എന്നാൽ എമിലിയാനോ മാർട്ടിനെസ് ക്രോസ്ബാറിന് കീഴിൽ അസാമാന്യ റീഫ്ളക്സ് കാഴ്ച വച്ചപ്പോൾ ബ്രസീൽ മുന്നേറ്റ നിര ലക്ഷ്യ സ്ഥാനം കണ്ടെത്താനാകാതെ ബുദ്ധിമുട്ടി അവർ സബ്സ്ടിട്യൂഷനുകൾ പലതും നടത്തി എങ്കിലും അര്ജന്റീന പ്രീതിരോധത്തിൽ അവയെല്ലാം തട്ടി തെറിച്ചു 60+ മിനിറ്റിൽ ബ്രസീൽ താരം റിച്ചാർലിസൺ വല കുലുക്കിയത് ഓഫ്‌ സൈഡ് ട്രാപ്പിലാണ് കുടുങ്ങിയത്
നെയ്മർ അസാമാന്യ ഫോം കണ്ടെത്തി എങ്കിലും അർജന്റീന നിരയുടെ വ്യെക്തമായ കളിയടവിൽ നെയ്മർക്ക് റിസൾട്ട്‌ ഉണ്ടാക്കാൻ കഴിഞ്ഞില്ല

70 മിനിറ്റിന് ശേഷം രണ്ട് ടീമും കളി അൽപ്പം പരുക്കൻ മട്ടിലേക്ക് മാറിയ കളി കയ്യാങ്കളി ആയി എടുത്തിരുന്നു ഇതിനിടയിൽ മെസ്സിക്ക് കിട്ടിയ ഒരു സിറ്റർ ബ്രസീൽ ഗോൾ കീപ്പർ എഡേഴ്സൺ കൈപ്പിടിയിൽ ഒതുക്കി

5 മിനിറ്റ് ആഡ് ഓൺ സമയം നൽകിയെങ്കിലും ഒരു മറുപടി ഗോൾ കണ്ടെത്താൻ നെയ്മറിനും സംഘത്തിനുമായില്ല 95ആം മിനിറ്റിൽ റെഫറി വിസിൽ ഊതിയതോടെ അർജന്റീന കോപ്പ അമേരിക്ക 2021 കിരീടജേതാക്കളായി
മെസ്സി എന്ന ഇതിഹാസ തരത്തിന് സ്വന്തം രാജ്യത്തിന് വേണ്ടി ഒരു കപ്പ്‌ എന്ന ആഗ്രഹം അവർ നേടിയെടുത്തു ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സന്തോഷശ്രു പൊഴിച്ച തങ്ങളുടെ ക്യാപ്ടനെ എടുത്തുയർത്തി മുകളിലേക്ക് എറിഞ്ഞും കെട്ടിപ്പിടിച്ച് കരഞ്ഞും കൊണ്ടാണ് അവർ ആഹ്ലാദം പങ്ക് വെച്ചത്

2020 നവംബർ ഡീഗോ മറഡോണ എന്ന ഫുട്ബോൾ ഇതിഹാസം ഇഹലോകവാസം വെടിയുന്നു

അർജന്റീന ഫുട്ബോൾ ലോകകപ്പ് കിരീടം നേടിയപ്പോൾ ദൈവത്തിന്റെ കയ്യൊപ്പ് എന്ന വിശേഷണത്തോടെ ഗോൾ നേടിയ പിൽക്കാലത്ത് ഫുട്ബോൾ ലോകത്തിന്റെ ദൈവം എന്നറിയപ്പെട്ട ഫുട്ബോൾ ഇതിഹാസം

തനിക്ക് ലോകകപ്പ് കിട്ടി കോപ്പ അമേരിക്ക നേടിയെടുക്കാൻ കഴിഞ്ഞു എന്നാൽ ഇതൊന്നും തന്റെ തന്റെ പിൻഗാമി എന്ന് ലോകം വാഴ്ത്തുന്ന മെസ്സിക്ക് ഇല്ല എന്നത് മറഡോണയ്ക്ക് എന്നും വലിയ ഒരു ദുഖമായിരുന്നു

ഒരു മേജർ ടൂർണമെന്റ് പോലും തന്റെ രാജ്യത്തിന് വേണ്ടി ഇതുവരെ ഒരു കപ്പ് പോലും നേടാനാകാതെ ലയണൽ മെസ്സി എന്ന ഇതിഹാസ താരം എന്നാൽ ക്ലബ് ഫുട്ബോളിൽ തനിക്ക് നേടാനാകാത്ത കപ്പുകൾ ഇല്ല എന്നത് മറ്റൊരു സത്യം

2014 ലോകകപ്പിൽ മരിയോ ഗോഡ്സെ എന്ന ജർമ്മൻ തരത്തിൽ നിന്നുമുതിർന്നത് അർജന്റീന രാജ്യത്തിന്റെ ലോകകപ്പ് കിരീടത്തിന്റെ മോഹ കൊട്ടാരം ഒരു ചീട്ടുകൊട്ടാരം പോലെ തകർത്ത കാഴ്ചയാണ്

പിന്നീടങ്ങോട്ട് കാലം കഴിയുന്തോറും പല പരീക്ഷണങ്ങളും നേരിടേണ്ടിവന്ന അർജന്റീന കൂട്ടത്തിന് വെല്ലുവിളികൾ ഏറെയായിരുന്നു പലതവണ ഫൈനൽ വരെ എത്തിയെങ്കിലും വിധി അവരെ കപ്പിൽ മുത്തമിടാൻ അനുവദിച്ചില്ല 2015 ലും 2016ലും ഫൈനൽ വരെ എത്തിയ ടീം പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ പുറത്ത് പോകുകയാണ് ഉണ്ടായത്

2016 തന്റെ രാജ്യത്തിന്റെ ടീമിൽ നിന്നും വിരമിക്കുന്നു എന്ന പ്രഖ്യാപനം വരെ ഇതിഹാസതാരം നടത്തുന്ന സ്ഥിതിവിശേഷണങ്ങൾക്കാണ് ലോകം പിന്നീട് സാക്ഷിയായത്

എന്നാൽ വിരമിക്കുന്നു എന്ന് പറഞ്ഞ മെസ്സി അന്താരാഷ്ട്ര ഫുട്ബോൾ ലേക്ക് തിരിച്ചു വന്നു അർജന്റീനയ്ക്ക് വേണ്ടി വീണ്ടും ബൂട്ട് കെട്ടാൻ തുടങ്ങി അപ്പോഴും കിരീടം മോഹം ബാക്കി ആയി നിൽക്കുകയായിരുന്നു

2018 റഷ്യ വേൾഡ് കപ്പ് മെസ്സി എന്ന ഒരാളുടെ കഴിവിന്റെ പുറത്ത് റഷ്യയിലേക്ക് വണ്ടി കയറിയ അർജന്റീന സംഘം ദയനീയമായി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തുപോകുന്ന സ്ഥിതിവിശേഷത്തിലാണ് കടന്നുപോയത്

മോശം ടീം മോശം പ്ലെയേഴ്സ് സ്ട്രക്ചർ ഇല്ല എന്നിങ്ങനെ വളരെ മോശം കമന്റുകൾ പലതവണ അർജന്റീന ആരാധകർക്കും അർജന്റീന താരങ്ങൾക്കും നേരിടേണ്ടിവന്നു

ഈ സാഹചര്യം തുടരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തങ്ങളുടെ കോച്ചായിരുന്ന സാംപോളിയ്ക്ക് പകരം അസിസ്റ്റന്റ് കോച്ച് ആയിരുന്ന സ്കലോണിയെ തങ്ങളുടെ ടീം നൽകുന്നു എന്ന പ്രെഖ്യാപനം നടത്തി

സ്കലോണി ഓടിതളർന്ന പ്രായമായി എന്ന് തോന്നിയവരെ മാറ്റി നിർത്താനും ഒപ്പം യുവ പ്രതിഭകൾക്ക് അവസരം നൽകാനും ശ്രെമിച്ചു പല പരീക്ഷണങ്ങളും അദ്ദേഹം നടത്തി എന്നാൽ ഇതെല്ലാം സ്ഥിരതയും യുവത്വവും ഒപ്പം പരിചയ സമ്പന്നവുമായ ഒരു നല്ല ടീം വാർത്തെടുക്കുക എന്ന ലക്ഷ്യത്തിൽ അടിസ്ഥിതം ആയിരുന്നു എന്നത് 2021 കോപ്പ അമേരിക്ക ഫൈനലിൽ ചിര വൈരികളായ ബ്രാസിലിനെ 1-0 ന് തോൽപ്പിച്ച് 26 കൊല്ലങ്ങൾക്ക് ശേഷം ഒരു കിരീടംമണിയുമ്പോഴാണ് അർജന്റീന എന്ന ടീമിന്റെ ആരാധകർ പോലും മനസിലാക്കുന്നത് എന്നതാണ് സത്യം

തന്റെ ടീം കിരീടംമണിയണം കപ്പ്‌ ഉയർത്തണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന ആ വലിയ ചെറിയ മനുഷ്യൻ ആഗ്രഹിച്ചിരുന്നു എന്നാൽ ഫുട്ബോൾ ലോകത്തെ ആകെ ദുഖത്തിലാഴ്ത്തിയാണ് 2020 നവംബറിൽ അദ്ദേഹം ഇഹലോക വാസം വെടിഞ്ഞത്

ഒരുപക്ഷെ അയാൾ ഇതെല്ലാം അങ്ങ് സ്വർഗത്തിലിരുന്ന് കണ്ട് കയ്യടിച്ച് ആഘോഷിക്കുന്നുണ്ടാവാം

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply