ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരങ്ങളുടെ പട്ടികയിൽ ഇതിഹാസ താരം ലയണൽ മെസ്സി ഒന്നാമത്. 350 അസിസ്റ്റുമായി അർജന്റൈൻ ലോകകപ്പ് ജേതാവ് ഒന്നാമത് നിൽക്കുന്ന പട്ടിക കായിക മാധ്യമമായ ‘ഗോൾ’ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ പട്ടികയിൽ പത്താമതാണുള്ളത്. 247 അസിസ്റ്റുകളാണ് താരത്തിന്റെ പേരിലുള്ളത്.
ബ്രസീൽ സൂപ്പർ താരം നെയ്മർ (276) പട്ടികയിൽ അഞ്ചാമതാണുള്ളത്. 287 അസിസ്റ്റുള്ള ലൂയിസ് സുവാരസ് രണ്ടാമതും 283 അസിസ്റ്റുള്ള ലൂയിസ് ഫിഗോ മൂന്നാമതുമുണ്ട്. മുള്ളർ (281) നാലാമതാണ്.
Assist kings 👑 pic.twitter.com/dzw22tLaPn
— GOAL (@goal) January 25, 2023
ബെക്കാം (272), ഡി മരിയ (272), ഗിഗ്‌സ് (271), ഓസിൽ (251), റൊണാൾഡോ, ഹെൻട്രി (246), ഫ്രാങ്ക് റിബെറി (241), മറഡോണ (240), വാൽഡെറമ്മ (237), ഹാവി ഹെർണാണ്ടസ് (236), റിക്വൽമി (235), ഫാബ്രഗാസ് (228), ഇബ്രാഹിമോവിച് (227), സിദാൻ (214), റൊണാൾഡീഞ്ഞ്യോ (192) എന്നിങ്ങനെ നീളുന്നു പട്ടിക.
Leave a reply