റൂമറുകൾക് വിരാമം. അരിൻഡം ഭട്ടാചാര്യ ഈസ്റ്റ് ബംഗാളിൽ തന്നെ.

ഐ എസ് ൽ ഏഴാം സീസണിലെ ഗോൾഡൻ ഗ്ലോവ് വിജയി അരിൻഡം ഭട്ടാചാര്യ ഒടുവിൽ ഈസ്റ്റ് ബംഗാളിൽ കരാറൊപ്പിട്ടു. ഒരു വർഷത്തേക്കാണ് കരാർ. ഇന്ത്യൻ സൂപ്പർ ലീഗിലും ഐ-ലീഗിലുമായി വലിയ അനുഭവസമ്പത്തുള്ള താരമാണ് അരിൻഡം. കഴിഞ്ഞ മൂന്നു വർഷമായി കൊൽക്കത്ത ടീമിനൊപ്പമാണ് അദ്ദേഹം. എ ടി കെ-കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം കൂടെ നേടിയ താരമാണ് അരിൻഡം.

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിക്കായും പുണെ സിറ്റിക്കായും ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ഐ ലീഗിൽ ബെംഗളൂരു എഫ് സി, ചർച്ചിൽ ബ്രദേഴ്‌സ് എഫ് സി, ഭാരത് എഫ് സി, സ്പോർട്ടിങ് ഗോവ എന്നീ ടീമുകൾകയും ബൂട്ടണിഞ്ഞിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിൽ 73 മത്സരങ്ങളിൽനിന്ന് 29 ക്ലീൻ ഷീറ്റ് പേരിലുണ്ട്. ഐ-ലീഗിൽ ആകട്ടെ 58 മത്സരങ്ങളില്നിന്ന് 17 ക്ലീൻ ഷീറ്റും. കരിയറിൽ ആകെ 146 മത്സരങ്ങൾ കളിച്ച ഈ 31 വയസ്സുകാരൻ ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാളാണ്. ഇദ്ദേഹത്തിന്റെ വരവ് തീർച്ചയായും ഈസ്റ്റ് ബംഗാളിന് ഒരു പുതിയ ഉണർവ് തന്നെയാണ് എന്നതിൽ സംശയമില്ല.

?️ ~Ronin~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply