ആഴ്സണൽ താരത്തിന് കുത്തേറ്റു

ആഴ്സണൽ താരമായ പാബ്ലോ മാരിക്ക് കുത്തേറ്റു. ഇറ്റലിയിൽ വെച്ചായിരുന്നു സംഭവം. ആഴ്സണലിൽ നിന്ന് ഇറ്റാലിയൻ ക്ലബ്ബായ മോൻസയിൽ ലോണിൽ കളിക്കുകയായിയിരുന്നു താരം.മിലാനിലെ ഷോപ്പിംഗ് സെന്ററിൽ വെച്ച് താരത്തിനടക്കം 5 പേർക്കാണ് കുത്തേറ്റത്. സംഭവത്തിൽ സൂപ്പർ മാർക്കറ്റ് തൊഴിലാളിയായ ഒരാൾ മരിച്ചു എന്നാണ് റിപ്പോർട്ടുകൾ. ബാക്കി 3 പേർ ഗുരുതരമായ പരിക്കുകളോടെയും ആശുപത്രിയിലാണ്. എന്നാൽ താരത്തിന്റെ പരിക്ക് ഗുരുതരം അല്ല എന്ന് അധികൃതർ അറിയിച്ചു.സംഭവത്തിൽ 46 കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അയാളുടെ മാനസിക പ്രശ്നങ്ങളാകാം അക്രമണത്തിന് കാരണം എന്നാണ് റിപ്പോർട്ടുകൾ.സംഭവം അഴ്സണലും സ്ഥിതീകരിച്ചിട്ടുണ്ട്.

2020 ലായിരുന്നു ആഴ്സണൽ താരത്തിനെ സൈൻ ചെയ്തത്.ആഴ്സണലിനായി 22 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ഒരു ഗോളും നേടിയിട്ടുണ്ട്.2022 ജനുവരിയിൽ ഇറ്റാലിയൻ ക്ലബ്ബായ ഉഡിനീസിയിലേക്കും ഓഗസ്റ്റിൽ സീരി എ യിലേക്ക് ആദ്യമായി കളിക്കാനെത്തുന്ന മോൻസയിലേക്കും താരത്തിനെ ലോണിൽ അയച്ചു. മോൻസക്കായി 8 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും നേടിയിട്ടുണ്ട്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply