‘മലയാളികളെ തിരഞ്ഞുപിടിച്ച് അധിക്ഷേപിക്കുന്ന രീതി ബ്ലാസ്റ്റേഴ്സിന്റെ ഗ്രൗണ്ടിൽ മാത്രമേ കണ്ടിട്ടുള്ളൂ’ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നേരെ ആഷിഖ്.

ഐഎസ്എൽ കിരീടം നേടിയ എടികെ മോഹൻ ബഗാന്റെ താരവും മലപ്പുറം പട്ടർക്കടവ് സ്വദേശിയുമായി ആഷിഖ് കുരുണിയൻ മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കുറിച്ചും സംസാരിച്ചു. ‘ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതികരണം അതിരു കടന്നോ, വിഷമമുണ്ടായോ ?’ എന്ന ചോദ്യത്തിന് ആഷിഖിന്റെ മറുപടി ഇങ്ങനെ.

“എതിർ ടീമിലെ മലയാളികളെ തിരഞ്ഞുപിടിച്ച് അധിക്ഷേപിക്കുന്ന രീതി ബ്ലാസ്റ്റേഴ്സിന്റെ ഗ്രൗണ്ടിൽ മാത്രമേ കണ്ടിട്ടുള്ളൂ. ടീമുകൾക്കെതിരെ പറയുമെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് മറ്റിടങ്ങളിലെ കാണികൾ പോകാറില്ല. ഫുട്ബോൾ സംസ്കാരമുള്ള സംസ്ഥാനത്തിൽനിന്നാണ് വരുന്നതെന്ന് ഞാൻ അഭിമാനിച്ചിരുന്നു. എന്നാൽ, എന്റെ സഹപ്രവർത്തകർ ‘എന്താ നിങ്ങളുടെ നാട്ടിൽ മാത്രം ഇങ്ങനെ’ എന്നു ചോദിക്കുമ്പോൾ തലകുനിക്കേണ്ടി വരുന്നു.”- അഭിമുഖത്തിൽ ആഷിഖ് പറഞ്ഞു. (Ashique Kuruniyan about kerala blasters fans – interview)

“പരുക്കു ഭേദമായി സൂപ്പർ കപ്പ് കളിക്കണം, കപ്പടിക്കണം. കോഴിക്കോട്ടാണ് എന്റെ ടീമിന്റെ മത്സരങ്ങളെല്ലാം. നിങ്ങൾ കളി കാണാൻ വരണം. നിങ്ങളുടെ പ്രാർഥനകൾ എന്നും എന്നോടൊപ്പമുണ്ടായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.”- ഭാവി പ്രതീക്ഷകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആഷിഖ് കൂട്ടിച്ചേർത്തു.

 ‘ആശാനെ തൊട്ടാൽ കളി മാറും’ പ്രതിഷേധം കനപ്പിച്ച് മഞ്ഞപ്പട; ഏറ്റുപിടിച്ച് ആരാധകരും.

കേരള ബ്ലാസ്റ്റേഴ്സിന് പുരസ്‌കാരം; 10 ലക്ഷം രൂപ ഐഎസ്എൽ ഫൈനൽ വേദിയിൽ വച്ച് ഏറ്റു വാങ്ങി.

What’s your Reaction?
+1
14
+1
3
+1
5
+1
7
+1
2
+1
4
+1
6

Leave a reply