ആഷിഖ് കുരുണിയൻ ബെംഗളൂരു എഫ്സി വിട്ടു; നീക്കങ്ങൾ ഇങ്ങനെ.

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിയുടെ മലയാളി താരം ആഷിഖ് കുരുണിയൻ ബിഎഫ്‌സി വിടുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിതീകരണമായി. പൂനെ സിറ്റിയിലൂടെ ഐഎസ്എൽ കരിയർ ആരംഭിച്ച ആഷിഖ് 2019ലാണ് ബെംഗളൂരു എഫ്സിയിൽ എത്തുന്നത്. ടീമിനായി നിരവധി മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെച്ചിട്ടുള്ള ആഷിഖ് ഒരു വർഷ കരാർ ബാക്കി നിൽക്കെയാണ് ടീം വിടാൻ തീരുമാനിച്ചിരിക്കുന്നത്. ആഷിഖ് ഈ സീസണിൽ എടികെ മോഹൻ ബഗാനിൽ എത്തുമെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. എടികെ മോഹൻ ബഗാന്റെ പ്രബീർ ദാസുമായി സ്വാപ്പ് ഡീൽ ആയിരിക്കുമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. പ്രബീർ ദാസിനെ മൂന്ന് വർഷ കരാറിൽ ടീമിൽ എത്തിച്ചെന്നും ബെംഗളൂരു എഫ്സി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുണ്ട്. പ്രബീർ ദാസിനും ഒരു വർഷ കരാറാണ് ബാക്കിയുണ്ടായിരുന്നത്. ആഷിഖിനെ സൈൻ ചെയ്തുകൊണ്ടുള്ള ‌എടികെ മോഹൻ ബഗാന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply