ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ജോത്സ്യം, പിന്നീട് തട്ടിപ്പ് പുറത്തായി; ഇന്ത്യൻ ഫുട്ബോളിൽ വിവാദം.

കഴിഞ്ഞ ആഴ്ച്ചയിലായിരുന്നു മൂന്നാം യോഗ്യത റൗണ്ടിലെ മുഴുവൻ മത്സരങ്ങളും വിജയിച്ചുകൊണ്ട് ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ടീം തുടർച്ചയായി രണ്ടാം വട്ടവും ഏഷ്യൻ കപ്പിന് യോഗ്യത ഉറപ്പിച്ചത്. എന്നാൽ ഇപ്പോൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ കുറിച്ച് പുറത്തുവരുന്നതത് ഞെട്ടിക്കുന്ന വാർത്തകൾ. പ്രശസ്ത മാധ്യമ പ്രവർത്തകൻ ജയ്ദീപ് ബസു എഐഎഫ്എഫിനെ കുറിച്ച് അത്ര നല്ല കാര്യങ്ങളല്ല പങ്കുവെക്കുന്നത്.
“ഏഷ്യൻ കപ്പിന് യോഗ്യത ഉറപ്പിക്കുന്നതിനായി ഫെഡറേഷന്റെ 16 ലക്ഷം രൂപയാണ് ഒരു ഉദ്യോഗസ്ഥൻ ജോത്സ്യ കമ്പനിക്ക് നൽകിയത്. പിന്നീട് ഈ കമ്പനിയുടെ അഡ്രസ്സ് വ്യാജമാണെന്ന് കണ്ടെത്തപ്പെട്ടു. പക്ഷെ ടീം വിജയിച്ചു. ഈ ഉദ്യോഗസ്ഥനോട് ലീവിൽ പോവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.” -ജയ്ദീപ് ബസു ട്വിറ്ററിൽ കുറിച്ചു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply