ബ്രസീൽ അർജന്റീനയോട് തോറ്റ് പുറത്താവും: പ്രവചനം.

ബ്രസീല്‍ ആരാധകരെ ആശങ്കയിലാക്കുന്ന പ്രവചനവുമായി അഥോസ് സലോമി. പ്രശസ്ത ജോതിഷനായ നോസ്ട്രഡാമസുമായി ഉപമിക്കാറുള്ളയാളാണ് ബ്രസീലുകാരനായ അഥോസ് സലോമി. ബ്രസീലിന് ഇത്തവണയും ലോകകപ്പ് കിരീടം സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ടാവില്ലെന്നാണ് സലോമി പ്രവചിച്ചിരിക്കുന്നത്. സെമിഫെനലില്‍ ബ്രസീലും അര്‍ജന്റീനയുമായുള്ള പോരാട്ടത്തിൽ ബ്രസീൽ പരാജയപ്പെടുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം. അര്‍ജന്റീന – ഫ്രാന്‍സ് തമ്മിലുള്ള മത്സരമാണ് ഫൈനലില്‍ കാണാന്‍ സാധിക്കുകയെന്നും സലോമി പ്രവചിക്കുന്നു. നേരത്തെ എലിസബത്ത് രാജ്ഞിയുടെ മരണം, കൊറോണയുടെ വരവ്, റഷ്യ-ഉക്രൈൻ യുദ്ധം എന്നിവ ഇദ്ദേഹം പ്രവചിച്ചിരുന്നു. ഇതെല്ലാം സത്യമായതോടെയാണ് സലോമിയുടെ പ്രവചനത്തിന് ആരാധകരേറിയത്.

What’s your Reaction?
+1
77
+1
98
+1
56
+1
353
+1
64
+1
64
+1
56

Leave a reply