‘ആ കളിക്ക് നമ്മളില്ല’: എ.ടി.കെ.മോഹൻ ബഗാൻ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം പതിപ്പിന് മുന്നോടിയായി എ.ടി.കെ മോഹൻബഗാൻ പ്രി-സീസൺ സൗഹൃദ മത്സരങ്ങളൊന്നും കളിക്കുന്നില്ല. ടീം സൗഹൃദ മത്സരങ്ങളൊന്നും കളിക്കുന്നില്ലെന്ന കാര്യം മാധ്യമ പ്രവർത്തകൻ മാർക്കസാണ് ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ സീസണിലും എ.ടി.കെ മോഹൻബഗാൻ പ്രി സീസൺ മത്സരങ്ങൾ കളിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ ഫൈനലിൽ വരെ എത്തിയ എ.ടി.കെ മുംബൈയോട് 2-1ന് പരാജയപ്പെടുകയായിരുന്നു.

നേരത്തെ ഡ്യൂറൻഡ് കപ്പിലും പങ്കെടുക്കാതിരുന്ന എ.ടി.കെ ഇതുവരെ പ്രി-സീസൺ മത്സരങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഐ.എസ്.എല്ലിലെ തന്നെ ഏറ്റവും മികച്ച സ്ക്വാഡുകളിലൊന്നാണ് ഇത്തവണയും എ.ടി.കെ മോഹൻബഗാൻ.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply