ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മോഹൻ ബഗാൻ തമ്മിൽ നേരിടും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. മികച്ച ഇന്ത്യൻ സ്ക്വാഡ് ആണ് ഇരു ടീമിൻ്റെയും പ്രത്യേകത. ഈ സീസണിൽ ഏറ്റവും കൂടുതൽ ഫ്രണ്ട്‌ലി മാച്ച് കളിച്ച ടീം ആണ് കേരള ബ്ലാസ്റ്റേഴ്സ്. ജൂണിൽ പ്രി സീസൺ ആരംഭിച്ച ബ്ലാസ്റ്റേഴ്സ് കൊച്ചിൽ പനമ്പള്ളിയിൽ ആയിരുന്നു പരിശീലനം. കേരള യൂണയിറ്റഡ്, എം എ കോളജ്, ജമ്മു കാശ്മീർ എന്നിവർക്ക് എതിരെ കളിച്ചു. അതിനു ശേഷം ഡുറണ്ട് കപ്പിനായി ഓഗസ്റ്റിൽ കൊൽക്കത്തയിൽ എത്തിയ ടീമിനു മികച്ച മത്സരം പുറത്തെടുക്കാൻ സാധിച്ചില്ല.
നിർണായക മത്സരത്തിൽ ഡൽഹി എഫ്.സിയോട് തോറ്റു കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറണ്ട് കപ്പിൽ നിന്നും പുറത്തായി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഡൽഹിയുടെ വിജയം. ഗ്രൂപ്പ് മത്സരങ്ങളിൽ ആകെ മൂന്ന് പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്‌സിന് നേടാനായത്. ഡുറണ്ട് കപ്പിന് ശേഷം ഗോവയിലേക്ക് മടങ്ങി എത്തിയ ടീം ക്വാറൻ്റിൻ പ്രവേശിച്ചു. അതിന് ശേഷം ഒഡിഷ , ജംഷഡ്പൂർ , ചെന്നയിൻ എഫ് സി ആയിട്ട് പ്രി സീസൺ മാച്ച് കളിച്ചു.
നാളത്തെ എ ടി കെ മോഹൻ ബഗാൻ ആയിട്ടുള്ള മത്സരം വളരെ വാശിയേറിയത് ആയിരിക്കും. മികച്ച അട്ടാക്കിങ് നിരയുള്ള എ ടി കെ മോഹൻ ബഗാൻ കഴിഞ്ഞ സീസൺ ഫൈനലിൽ പ്രവേശിച്ചു. നിർഭാഗ്യ വശാൽ കപ്പ് നേടാൻ സാധിച്ചില്ല. ഹൈദരബാദ് എഫ് സിയിൽ നിന്ന് റെക്കോർഡ് ട്രാൻസ്ഫർ ഫീക്ക് ആണ് ലിസ്റ്റൺ കോളസോ എന്ന യുവ താരത്തെ എ ടി കെ എം ബി എടുത്തത്. മൻവിർ സിങ്, റോയ്കൃഷ്ണ എന്ന മികവുറ്റ താരനിര ഇവർക്ക് ഉണ്ട്. വിജയം മാത്രം മുന്നിൽ കണ്ട് കൊണ്ടാണ് എ ടി കെ എം ബി നാളെ കളിക്കത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ സീസൺ പോലെ തന്നെ അടച്ചിട്ട സ്റ്റേഡിയത്തിൽ ആണ് കളികൾ നടക്കുന്നത്.വളരെ മികച്ച ആരാധന പിന്തുണ ഉള്ള ടീം കൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ്. സ്റ്റേഡിയത്തിൽ ഇല്ലേകിലും എല്ലാ പിന്തുണയും മഞ്ഞപ്പട എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉണ്ട്.കൊവിഡ് മാനദണ്ഡം പാലിച്ച് ബയോ ബബിളിൽ ആണ് എല്ലാ ടീമും നിൽക്കുന്നത്. മത്സരം നടക്കുന്നത് ഏഴരയോടെ ആണ്. ഇരു ടീമുകളും വിജയം അനിവാര്യം ആണ്. കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ എറ്റവും വലിയ പോരായ്മ ഡിഫൻസ് തന്നെയായിരുന്നു. ഈ വർഷം മികച്ച ഒരു ഡിഫൻസ് തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം തന്നെ അറ്റക്കിങ് കൂടുതൽ ശക്തം ആകും എന്ന് കരുതുന്നു.
• ആൽബിനോ ഗോമസ്
• സച്ചിൻ സുരേഷ്
• പ്രഭ്സുഖാൻ ഗിൽ
• ബിജോയ് വി
• എനെസ് സിപോവിച്
• ജെസ്സൽ
• അബ്ദുൽ ഹക്കു
• സഞ്ജീവ് സ്റ്റാലിൻ
• ഹോർമിപം
• ദെനെചന്ദ്ര
• സന്ദീപ് സിങ്
• ജിക്സൺ സിംഗ്
• സഹൽ അബ്‌ദുൽ സമദ്
• രാഹുൽ കെ.പി.
• അഡ്രിയാൻ ലൂണ
• പ്യൂട്ടിയ
• എച്ച്.ഖബ്ര
• ഗിവ്സൺ സിംഗ്
• ആയുഷ് അധികാരി
• പ്രശാന്ത് കെ
• സെത്യാസെൻ സിംഗ്
• വിൻസി ബാരെറ്റോ
•ജോർജ് ഡയസ്
• ചെഞ്ചോ ഗെയിൽഷെൻ
Leave a reply