എ.എഫ്.സി കപ്പ് ഇന്റർ സോണൽ സെമി ഫൈനലിൽ ഉസ്‌ബെക്കിസ്റ്റാൻ ടീമായ എഫ്.സി നസാഫിനെ തോൽപ്പിക്കാനുള്ള “പവർ” ഞങ്ങളുടെ ടീമിനുണ്ടെന്ന് എ.ടി.കെ മോഹൻ ബഗാൻ കോച്ച് ഹബ്ബാസ് മത്സരത്തിന് മുൻപ് നടത്തിയ വാർത്ത സമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ മത്സരത്തിൽ കണ്ടത് തീർത്തും വിവരീതമായ കാര്യങ്ങളായിരുന്നു. 6-0 സ്കോറിനാണ് നസാഫ് എ.ടി.കെ മോഹൻ ബഗാനെ തകർത്തു വിട്ടത്.
മത്സരത്തിൽ ഒന്നിനുപിറകെ പിറകെ ഒന്നായി നസാഫ് ആക്രമിച്ചു കയറി. പല സമയത്തും എ.ടി.കെ മോഹൻ ബഗാൻ നസാഫ് ആക്രമണത്തെ പ്രതിരോധിക്കാൻ പാടുപെട്ടു. മത്സരത്തിൽ ലഭിച്ച പെനാൽറ്റി നസാഫ് പാഴാക്കിയത് ഉൾപ്പെടെ എ.ടി.കെ മോഹൻ ബഗാനെ പലപ്പോഴും ഭാഗ്യം തുണച്ചതിനാലാണ് സ്കോർ ഈ വിധത്തിലെങ്കിലും അവസാനിച്ചത്.
എതിരാളികൾ ശക്തരാണെന്നും വിജയം തന്നെയാണ് ലക്ഷ്യമെന്നും എ.ടി.കെ മോഹൻ ബഗാൻ കോച്ച് ഹബ്ബാസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ മത്സരത്തിൽ പൂർണാധിപത്യത്തോടെയാണ് നസാഫ് വിജയിച്ചു കയറിയത്.
✍️ എസ്.കെ.
Leave a reply