ഈസ്റ്റ് ബംഗാളിനെ തറ പറ്റിച്ചു എ ടി കെ മോഹൻ ബഗാൻ

കൊൽക്കത്ത ഡർബിയിൽ എ ടി കെ മോഹൻ ബഗാന് വിജയം. ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ പോരാട്ടമായി കണക്കാക്കുന്ന ഈ പോരാട്ടത്തിൽ വിജയം എ ടി കെ മോഹൻ ബാഗാന് കൂടെ നിന്നു. മൂന്നു ഗോളിന്റെ വ്യെക്തമായ ഭൂരിപക്ഷത്തോടെയുള്ള വിജയമായിരുന്നു എ ടി കെ മോഹൻ ബഗാൻ നേടിയത്. റോയ് കൃഷ്ണ, മനവീർ സിംഗ്, ലിസ്റ്റൻ കോലാസോ എന്നിവരാണ് ഗോൾ നേട്ടക്കാർ.

പതിയെ തുടങ്ങിയ ഒന്നാം പകുതിയിൽ പന്ത് കൈവശം കൂടുതൽ വെച്ചത് ഈസ്റ്റ്‌ ബംഗാൾ ആയിരുന്നു. എന്നാൽ മോഹൻ ബഗാൻ ആയിരുന്നു ആദ്യ ഗോൾ നേടിയത്. ചടുലമായ പാസിംഗ് മികവിളുടെയുള്ള ഒരു ക്രോസിൽ നിന്നു ഫിജി താരം റോയ് കൃഷ്ണ ആദ്യ ഗോൾ നേടി. അധികം താമസം ഇല്ലാതെ തന്നെ ഇന്ത്യൻ വിങ്ങർ മൻവിർ സിംഗ് എ ടി കെ മോഹൻ ബഗാന്റെ രണ്ടാം ഗോൾ നേടി. വെറും എട്ട് മിനിറ്റിന്റെ വ്യത്യാസത്തിൽ ലിസ്റ്റൻ കൊലാസോയിലൂടെ മൂന്നാം ഗോളും നേടി. തുടരെയുള്ള ആക്രമണങ്ങൾ ഈസ്റ്റ് ബംഗാൾ ഡിഫെൻസിനെ പരീക്ഷിച്ചു എന്നു വേണം പറയാൻ. അവരുടെ ഗോൾ കീപ്പർ അറിൻഡം ഇഞ്ചുറി കാരണം പുറത്തു പോവുകയും ചെയ്തു മൂന്നാം ഗോളിന് ശേഷം. ഒന്നാം പകുതി അവസാനിക്കുമ്പോൾ മൂന്നു ഗോളിന് മോഹൻ ബഗാൻ മുന്നിൽ നിന്നു.

രണ്ടാം പകുതിയിലും സ്‌ഥിതി അത്ര വെത്യാസം ആയിരുന്നില്ല. സുബ്സ്റ്റിട്യൂഷൻ ഒക്കെ ഒന്നിന് പുറകെ ഒന്നായി ഈസ്റ്റ് ബംഗാൾ നടത്തിക്കണ്ടിരുന്നു. എന്നാൽ ഒരു തിരിച്ചു വരവ് നടത്താനുള്ള ആക്രമണ ശേഷി ഈസ്റ്റ് ബംഗാളിനു ഉണ്ടായിരുന്നില്ല. ഡിഫൻസ് കുറച്ചുകൂടെ ഒത്തൊരുമ കാണിച്ചു എന്നതാണ് ഈസ്റ് ബംഗാളിന്റെ രണ്ടാം പകുതിയിലെ കാഴ്ച. എന്നാൽ പോലും ഒരുപാട്‌ തവണ അവരുടെ ഡിഫൻസ് പരീക്ഷിക്കപ്പെട്ടു എന്നും പറയാതെ ഇരിക്കാൻ വയ്യ. ലീഗ് മുന്നോട്ടു പോകുമ്പോൾ ആധ്യമവിശ്വാസത്തോടെ മോഹൻ ബഗാനും മുന്നേറാൻ ഒരു അവസരവും തെറ്റുകൾ തിരുത്തി ഒരു തിരിച്ചു വരവ് നടത്താൻ ഈസ്റ്റ് ബംഗാളിനും അവസരമുണ്ട്.

✒️ ~RONIN~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply