എ എഫ് സി കപ്പ് ഗ്രൂപ്പ് സ്റ്റേജ് ഉറപ്പാക്കാൻ ബെംഗളൂരു ഇന്ന് ഇറങ്ങും

എ എഫ് സി കപ്പിന്റെ ഗ്രൂപ്പ് സ്റ്റേജിലേക് സ്ഥാനം ഉറപ്പിക്കാൻ ബെംഗളൂരു എഫ് സി ഇന്ന് ഈഗിൽസ് എഫ് സി-യെ നേരിടും. അവസാന ക്വാളിഫയർ മത്സരമാണിത്. ഇന്ന് വിജയിച്ചാൽ എ എഫ് സി കപ്പിന്റെ ഡി ഗ്രൂപ്പിലേക് ബെംഗളൂരു സ്ഥാനം ഉറപ്പിക്കും.

ഇത് ആറാം തവണയാണ് ബെംഗളൂരു എ എഫ് സി കപ്പിൽ കളിക്കുന്നത്. കഴിഞ്ഞ വർഷം പ്ലേ ഓഫീൽ മാൽഡിവിയൻ ക്ലബ്ബായ മാസിയായോട് തോറ്റു പുറത്തായതാണ്. ഇന്ന് വിജയിച്ചാൽ അതേ മാസിയ അടങ്ങുന്ന ഗ്രൂപ്പിലേക്കാണ് ബെംഗളൂരു കടക്കാൻ പോവുന്നത്. അവരെ കൂടാതെ, ഇന്ത്യയിൽ നിന്ന്‌ തന്നെയുള്ള എ ടി കെ മോഹൻ ബഗാൻ, ബംഗ്ലാദേശിൽനിന്നുള്ള ബഷുന്ദര കിങ്‌സ് എന്നിവരുമുണ്ട്.

ഇന്ത്യൻ സമയം രാത്രി 8.30-നാണ് മത്സരം

~Ronin~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply