വീണ്ടും മെസ്സി vs റൊണാൾഡോ; ബാഴ്‌സ vs യുവന്റസ് | ആരാധകർ ആവേശത്തിൽ

ഈ വർഷത്തെ ജോവാൻ ഗാംപർ ട്രോഫിയിൽ ബാഴ്‌സയോട് യുവന്റസ്‌ ഏറ്റുമുട്ടും. ഓഗസ്റ്റ് 9ന് പുലർച്ചെ 1 മണിക്കാണ് മത്സരം. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ വച്ചാണ് മത്സരം നടക്കുക. ഏറെ നാളുകൾക്ക് ശേഷം മെസ്സി-റൊണാൾഡോ മത്സരം കാണാം എന്ന പ്രതീക്ഷയിലാണ് ഇരുവരുടെയും ആരാധകർ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 20%(19869) കാണികൾക്ക് മാത്രമെ സ്റ്റേഡിയത്തിൽ പ്രവേശനമുണ്ടാവുകയുള്ളൂ. കഴിഞ്ഞ വർഷം മാർച്ച് 7ന് ബാഴ്‌സ-റയൽ സോഷ്യദാദ് മത്സരത്തിന് ശേഷം കോവിഡ് നിയന്ത്രണങ്ങളാൽ സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനമില്ലായിരുന്നു. ഒരു വർഷത്തിന് ശേഷം ക്യാമ്പ് നൗവിലേക്ക് കാണികൾ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഓഗസ്റ്റ് 8 രാത്രി 9:30 മണിക്ക് ഇരു ടീമുകളുടെയും വിമൻസ് ടീമുകളുടെ പോരാട്ടവും നടക്കും.

ജോവാൻ ഗാംപർ ട്രോഫിയിൽ 2005ലാണ് ജുവെന്റസ് ഇതിനു മുൻപ് ബാഴ്‌സയോട് ഏറ്റുമുട്ടിയിട്ടുള്ളത്. 2-2 സ്‌കോറിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിൽ നേടിയ വിജയത്തോടെ യുവന്റസ് ട്രോഫി സ്വന്തമാക്കുകയായിരുന്നു. അന്ന് 18 വയസ് മാത്രം പ്രായമുണ്ടായിരുന്ന മെസ്സിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അന്നത്തെ മത്സരത്തിൽ ഒരു അസിസ്റ്റ് നൽകിയ മെസ്സി മത്സരത്തിലുടനീളം മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.

ബാഴ്‌സലോണ ക്ലബ്ബിന്റെ തുടക്കകാരിൽ ഒരാളും, മുൻ താരവും, ക്ലബ് പ്രസിഡന്റും ആയിരുന്ന ജോവാൻ ഗാംപെറോടുള്ള ആദരസൂചകമായി എല്ലാ വർഷവും നടത്തപ്പെടുന്ന മത്സരമാണ് ജോവാൻ ഗാംപർ ട്രോഫി. 1996ൽ ആരംഭിച്ച ഗാംപർ ട്രോഫിയിൽ ആദ്യ കാലഘട്ടത്തിൽ കൂടുതൽ ടീമുകൾ പങ്കെടുത്തിരുന്നെങ്കിലും 1997 മുതൽ ബാഴ്‌സലോണയും ക്ലബ്ബിന്റെ ക്ഷണം സ്വീകരിച്ചെത്തുന്ന മറ്റൊരു ടീമും മാത്രമാണ് പങ്കെടുക്കുന്നത്.

ജോവാൻ ഗാംപർ ട്രോഫി മത്സര സമയം (IST):

ബാർസലോണ വിമൻസ് vs യുവന്റസ് വിമൻസ്
ഓഗസ്റ്റ് 8 – 9:30 PM

ബാർസലോണ vs യുവന്റസ്
ഓഗസ്റ്റ് 9 – 1:00 AM

– എസ്.കെ

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply