ലാ ലിഗയില്‍ ബാർസലോണയ്ക്ക് തകർപ്പൻ ജയം. ഒസാസുനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. കളിയിലെ 30,83
മിനിറ്റുകളിൽ ആയിരുന്നു ബാഴ്‌സയുടെ ഗോളുകൾ പിറന്നത്. ജോർഡി ആൽബ, ഇലൈക്സ് മൊറിബ എന്നിവരാണ് ബാഴ്സക്കായി ലക്ഷ്യംകണ്ടത്.
ജയത്തോടെ 26 കളികളില്‍ നിന്ന് 56 പോയിന്റുമായി ബാഴ്സ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. 24 കളികളില്‍ നിന്ന് 58 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാമത്.
അതേസമയം ഇറ്റാലിയന്‍ ലീഗില്‍ ലാസിയോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി യുവന്റസും തകർപ്പന്‍ ജയം സ്വന്തമാക്കി. അല്‍വാറോ മൊറാട്ടയും അഡ്രിയാന്‍ റാബിയോയുമായിരുന്നു യുവന്റസിന്റെ ഗോൾ വേട്ടക്കാർ. അല്‍വാറോ മൊറാട്ട ഇരട്ട ഗോള്‍ നേടി. ഇതിലൊന്ന് പെനല്‍റ്റിയിലൂടെയായിരുന്നു. അഡ്രിയാന്‍ റാബിയോയുടെ വകയായിരുന്നു മൂന്നാം ഗോള്‍.
ജയത്തോടെ 25 കളികളിൽ നിന്നും 52 പോയിന്റുമായി ഇറ്റാലിയൻ ലീഗ് പട്ടികയിൽ യുവന്റസ് മൂന്നാമതാണ്. 59 പോയന്റുമായി ഇന്റര്‍ മിലാനാണ് ലീഗിൽ ഒന്നാമത്. 52 പോയിന്റുമായി മിലാനാണ് രണ്ടാം സ്ഥാനത്ത്.
Leave a reply