ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ മുൻ ക്ലബ്ബ് ബയേൺ മ്യൂണിക്കാണ് ഇക്കാര്യം അറിയിച്ചത്. 75 വയസായിരുന്നു. ക്ലബ്ബ് തലത്തിൽ 15 വർഷം ബയേൺ മ്യൂണിക്കിനുവേണ്ടിയും രാജ്യാന്തരതലത്തിൽ പശ്ചിമജർമനിക്കുവേണ്ടിയും കളിച്ചിരുന്ന മുള്ളർ കഴിഞ്ഞ കുറേ നാളുകളായി അൽഷിമേഴ്സ് രോഗത്തിന് ചികിത്സയിലായിരുന്നു. 1974 പശ്ചിമജര്‍മ്മനിക്ക് ലോകകപ്പ്‍, യുറോപ്യൻ ചാംപ്യൻഷിപ്പ് എന്നിവ നേടിക്കൊടുക്കുന്നതില്‍ നിർണ്ണായക പങ്ക് വഹിച്ച താരമാണ് ഗെര്‍ഡ് മുള്ളര്‍.
ലോക ഫുട്ബോളിലെ തന്നെ മികച്ച മുന്നേറ്റനിരക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മുള്ളർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ(14) നേടിയ താരമെന്ന റെക്കോഡിന് ഉടമയായിരുന്നു. പിന്നീട് മിറോസ്ലാവ് ക്ലോസെയും (16) ക്രിസ്റ്റിയാനോ റൊണാൾഡോയും (15) അദ്ദേഹത്തെ മറികടക്കുകയായിരുന്നു.
ബയണിനായി 607 മത്സരങ്ങളിൽ 566 ഗോളുകൾ നേടിയ താരമാണു മുള്ളർ. ബുണ്ടസ്‌ലീഗയിൽ 365 ഗോൾ നേടിയിട്ടുള്ള മുള്ളറുടെ റെക്കോർഡ് ഇതുവരെ തകർക്കപ്പെട്ടിട്ടില്ല. ബുണ്ടസ്‌ലിഗ സീസണിൽ ഏറ്റവും അധികം ഗോൾ നേടുന്ന താരത്തിനുള്ള പുരസ്കാരം 7 തവണ സ്വന്തമാക്കിയിട്ടുണ്ട്. 1970 ഫിഫ ലോകകപ്പിൽ 10 ഗോളടിച്ച് ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയ മുള്ളർ 1974 ലോകകപ്പിന്റെ ഫൈനലിൽ നെതർലൻഡ്സിനെതിരേ പശ്ചിമ ജർമനിയുടെ വിജയഗോളും നേടി.
ZilliZ കുടുംബത്തിന്റെ ആദരാഞ്ജലികൾ
- – എസ്.കെ.
Leave a reply