ചാമ്പ്യൻസ് ലീഗിൽ പുതിയ റെക്കോർഡുമായി ബയേൺ

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വിക്ടോറിയ പ്ലാസനെതിരെ നേടിയ വിജയത്തോടെ ലീഗൽ പുതിയ റെക്കോർഡിട്ട് ബയേൺ മ്യൂണിക്. ചെക്ക് ക്ലബ്ബിനെ എതിരില്ലാത്ത 5 ഗോളിന് തകർത്തതോടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജുകളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽവി അറിയാതെ കളിക്കുന്ന ടീം എന്ന റെക്കോർഡാണ് ബയേൺ സ്വന്തമാക്കിയത്. 31 മത്സരങ്ങളാണ് ബയേൺ ഇതുവരെ തോൽവിയറിയാതെ കളിച്ചത് . അതിൽ 28 വിജയങ്ങളും. റയൽ മാഡ്രിഡ് തീർത്ത റെക്കോർഡ് ആയിരുന്നു ബയേൺ തകർത്തെറിഞ്ഞത്.ബയേൺ അവസാനമായി യു സി എൽ ഗ്രൂപ്പ് സ്റ്റേജിൽ പരാജയപ്പെട്ടത് 2017ൽ പി എസ് ജി യോട് ആയിരുന്നു.

ചാമ്പ്യൻസ് ലീഗിൽ ഇന്റർമിലാൻ, ബാഴ്സലോണ, വിക്ടോറിയ പ്ലാസൻ എന്നിവർക്കൊപ്പമാണ്. ബയേൺ. ആദ്യ റൗണ്ട് മത്സരങ്ങളിൽ മൂന്നു ടീമുകളെയും പരാജയപ്പെടുത്തി 9 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ബയേൺ. ഒക്ടോബർ 13ന് വിക്ടോറിയവുമായി തന്നെയാണ് ബയേണിന്റെ അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply