പരിക്ക് : ചിൽവെൽ പുറത്ത്

ചെൽസി സൂപ്പർ താരം ബെൻ ചിൽവെൽ പരിക്കിന്റെ പിടിയിൽ. ജുവന്റെസ്സുമായി കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന്നിടയിലാണ് താരത്തിന് പരിക്കേറ്റത്.എ സി എൽ ഇഞ്ചുറി പറ്റിയ താരത്തിന് ഈ സീസൺ മുഴുവൻ നഷ്ട്ടമാകും.ചെൽസിയുടെ ഈ സീസണിലെ മികച്ച പ്രകടനത്തിൽ ഏറ്റവും എടുത്തു പറയേണ്ട പ്രകടനമായിരുന്നു ചിൽവ്വെലിന്റേത്.ചെൽസിക്കായി ഈ സീസണിൽ മൂന്നു ഗോളും ഒരു അസിസ്റ്റും ഈ ലെഫ്റ്റ് വിംഗ് ബാക്കായ താരത്തിനുണ്ട്.

യൂറോപ്യൻ ചാമ്പ്യന്മാർക് ഏറ്റവും വലിയ തിരിച്ചടിയാണ് താരത്തിന്റെ ഇഞ്ചുറി. ലെഫ്റ്റ് വിംഗ് ബാക്കിൽ മാർക്കോസ് അലോൺസോ എന്ന താരം മാത്രമാണ് ഇപ്പോൾ ചെൽസിയിൽ ഉള്ളത്.നിരവധി താരങ്ങളുടെ റൂമർ ഇപ്പോൾ തന്നെ ട്രാൻസ്ഫർ മാർക്കറ്റിൽ വന്നുതുടങ്ങി.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply