ബെംഗളൂരു എഫ്.സി മത്സരം സമ്മർദ്ദമല്ല: ബ്ലാസ്റ്റേഴ്‌സ് കോച്ച്.

ബെംഗളൂരു എഫ്.സി- കേരള ബ്ലാസ്റ്റേഴ്സ് മത്സരം സമ്മർദ്ദം നൽകുന്നില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ചില മത്സരങ്ങൾക്ക് ചില ചൂടേറിയ കാര്യങ്ങൾ ഉണ്ടാവുമെന്നും, പക്ഷെ അത് കോച്ചിങ് സ്റ്റാഫുകളെയോ, താരങ്ങളെയോ ബാധിക്കുന്നില്ലെന്നും കോച്ച് പറഞ്ഞു. ഏതൊരു മത്സരവും പോലെയാണ് ബെംഗളൂരു എഫ്.സിയുമായുള്ള മത്സരമെന്നും, മത്സരത്തോടുള്ള തങ്ങളുടെ സമീപനം ഒരുപോലെയാണെന്നും ഇവാൻ കൂട്ടിച്ചേർത്തു.

ടീമിന്റെ ലക്ഷ്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് ശ്രമിക്കുന്നതെന്നും, മറ്റു കാര്യങ്ങളിൽ ശ്രദ്ധകൊടുന്നില്ലെന്നും, ടീം മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണെന്നും ഇവാൻ വ്യക്തമാക്കി.

ഇന്ന് രാത്രി 7:30നാണ് ബെംഗളൂരു എഫ്.സി- കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം. മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് കോച്ചിന്റെ പ്രതികരണം.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply