ഇത് പുതിയ ഒരു തുടക്കമാണ് ബെംഗളൂരു എഫ് സിക്ക്. എ എഫ് സി കപ്പിന് മുന്നോടിയായി അവരുടെ തലവനായി നിയമിച്ച ജർമൻ കോച്ചായ മാർക്കോ പെസയോളിയുടെ കീഴിൽ പുതിയ ബെംഗളൂരു എഫ് സിയെ ഉണ്ടാക്കിയെടുക്കാൻ ശ്രെമിക്കുകയാണ് അവർ. യൂത്ത് ഡെവലൊപ്മെന്റിന് പേര് കേട്ട വ്യെക്തിയാണ് അദ്ദേഹം. ജർമനിയിലെ പല വിഭാഗങ്ങളെയും നാഷണൽ ടീമിന്റെയും യൂത്ത് തലത്തിൽ പരിശീലിപ്പിച്ചു അഭികാമ്യം നേടിയ വ്യെക്തിയാണ് അദ്ദേഹം. അത് പോരാതെ കൊറിയ, ചൈന, ജപ്പാൻ എന്നിവടെങ്ങളിൽ ടെക്നിക്കൽ ഡയറക്ടർ, ഹെഡ് ഓഫ് യൂത്ത് ഡിപ്പാര്ട്മെന്റ്, മാനേജർ തസ്തികളിൽ പരിചയമുണ്ട്. അദ്ദേഹത്തെ സംബധിച്ചിടത്തോളം ബെംഗളൂരു എഫ് സി ഒരു പുതിയ വെല്ലുവിളിയാണ്.
മൊത്തത്തിൽ ഒരു അഴിച്ചു പണിയാണ് വിദേശ താരങ്ങളിൽ ബെംഗളൂരു ചെയുന്നത്. കോച്ചിനാവശ്യമായ ടീമിന് മുതല്കൂട്ടാകുന്ന കുറച്ചു താരങ്ങളെ അവർ ടീമിലെത്തിച്ചു കഴിഞ്ഞു. ബ്രസീൽ കളിക്കാരനായ സിൽവ ഒഴിച്ച് ആരും തന്നെ ടീമിൽ നിൽക്കുന്നതായി സൂചന ലഭിച്ചിട്ടില്ല. ടീമിൽ ഒരുപാട് വര്ഷങ്ങളായി വിശ്വസ്തത സ്ഥാനങ്ങൾ കൈകാര്യം ചെയ്തിരുന്ന ജുവാനന്, ഡിമാസ് എന്നിവർ ടീംവിട്ടതായി അവർ അറിയിച്ചിരുന്നു. നിലവിലുള്ളതിൽ ഓസ്‌ട്രേലിയകാരനായ പാർട്ടലു ടീമിൽ തുടരില്ല എന്നാണ് ലഭിക്കുന്ന സൂചന.
പുതിയതായി ടീമിൽ എത്തിച്ച വിദേശ കളിക്കാർ ഗാബോണിൽനിന്നുള്ള ഡിഫൻഡർ മുസാവു കിംഗ്, ബ്രസീലിയൻ ഡിഫൻഡർ അലൻ കോസ്റ്റ, കോങ്കോയിൽനിന്നുള്ള സ്‌ട്രൈക്കർ പ്രിൻസ് ഇബാറ എന്നിവരാണ്. ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ കളിച്ചു പരിചയമുള്ള കളിക്കാരനാണ് 29 വയസ്സ് പ്രായമുള്ള മുസാവു കിംഗ്. 30 വയസ്സുകാനായ അലൻ കോസ്റ്റ ആകട്ടെ തന്റെ കരിയർ മുഴുവൻ ചിലവഴിച്ചത് ബ്രസീലിൽ തന്നെയാണ്. ബ്രസൽ ഒന്ന്, രണ്ടു ഡിവിഷനുകളിൽ 150-ൽ കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള കളിക്കാരനാണ് അദ്ദേഹം. 25 വയസ്സ് മാത്രം പ്രായമുള്ള പ്രിൻസ് ഇബാറ ആകട്ടെ നിസ്സാര സമയംകൊണ്ട് ഗാബോൺ, അൾജീരിയ, ടുണീഷ്യ, ഫ്രാൻസ്, ഖത്തർ, ബെൽജിയംഎന്നിവടങ്ങളിലെ ഒന്നാം ഡിവിഷൻ കളിച്ചിട്ടുമുണ്ട്.
കുറച്ചു ഇന്ത്യൻ താരങ്ങളെയും അവർ ടീമിൽ എത്തിച്ചതായി സൂചനയുണ്ട്. രോഹിത്
കുമാർ, സാർത്ഥഖ് ഗൊളുയി എന്നിവരെ ഒഫീഷ്യലായി പ്രഖ്യാപിച്ചിരുന്നു. അത് പോരാതെ ഡാനിഷ് ഫാറൂഖ്, ബിദ്യാസാഗർ സിങ്, ജയേഷ് റാണെ, എന്നിവരുടെ കാര്യങ്ങൾ അറിയിക്കാനുണ്ട്.
ഇനിയും കളിക്കാരെ ബെംഗളുരുവിന് ടീമിൽ എത്തിക്കണ്ടതായിട്ടുണ്ട്. എന്നാല്പോലും ഒരു പുതിയ തുടക്കത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളാണ് അവർ ചെയ്യാൻ ശ്രെമിച്ചുകൊണ്ടിരിക്കുന്നത്. എത്രത്തോളം വിജയം കാണും എന്ന് കണ്ടറിയാം.
~Ronin~
Leave a reply