മലയാളി താരം ഷഹജാസ് തെക്കൻ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് കഴിഞ്ഞ ദിവസം സില്ലിസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് കൂടാതെ മറ്റൊരു പ്രതിരോധ താരമായ ബിജോയ്.വി, മുന്നേറ്റ താരമായ അനിൽ ഗോയങ്കർ തുടങ്ങിയവരും ഐ.എസ്.എല്ലിന് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്‌സ് അവസാന സ്‌ക്വാഡിൽ ഇടം നേടില്ലെന്ന് സൂചനകൾ.
കഴിഞ്ഞ വർഷം ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിലെത്തിയ താരമാണ് മലയാളികൂടെയായ ബിജോയ്. തുടർന്ന് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിന്റെ പരിശീലന ക്യാമ്പിലും, ഡ്യൂറൻഡ് കപ്പ് ടീമിലും ബിജോയ് ഇടം നേടി. ഗോവ സ്വദേശിയായ അനിൽ ഈ വർഷമാണ് രണ്ട് വർഷ കരാറിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ഗോവ പ്രീമിയർ ലീഗിൽ വാസ്‌കോയ്ക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് അനിലിനെ ബ്ലാസ്റ്റേഴ്സിൽ എത്തിച്ചത്. അനിലും ഡ്യൂറൻഡ് കപ്പ് സ്‌ക്വാഡിൽ ഇടം പിടിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഷഹജാസിന് പുറമെ ബിജോയിയും, അനിലും ഐ.എസ്.എല്ലിന് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്‌സ് അവസാന സ്‌ക്വാഡിൽ ഇടം നേടില്ലെന്നാണ് സൂചനകൾ. ഇരുവരും ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിൽ തുടരുമോ അതോ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ മറ്റു ടീമുകളിലേക്ക് ചേക്കേറുമോ എന്നത് വ്യക്തമല്ല. നവംബറിലാണ് ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീം പരിശീലനം ആരംഭിക്കാൻ പദ്ധതി ഇടുന്നത്.
ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം ടീം വിടുന്നു | Zilliz Exclusive ☞ https://t.co/JL6ywreYS4
— ZilliZ (@zillizsng) September 24, 2021
✍️ എസ്.കെ.
Leave a reply