കേരള ബ്ലാസ്റ്റേഴ്‌സ് താരം റിയൽ കാശ്മീർ എഫ്.സിയിൽ ചേർന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാന്‍ റിയള്‍ കാശ്മീർ എഫ്.സിയിൽ തിരികെയെത്തി. കാശ്മീര്‍ ക്ലബുമായി ഒരു വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. താരവുമായി കരാർ ഒപ്പുവച്ച കാര്യം ടീം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഈ വർഷം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് നടത്തിയ ആദ്യ ഘട്ട പരിശീലന മത്സരങ്ങൾക്കിടെയായിരുന്നു ബിലാൽ ഖാനുമായുള്ള കരാർ പരസ്പര സമ്മതപ്രകാരം അവസാനിപ്പിക്കുന്നതായി ബ്ലാസ്റ്റേഴ്‌സ് അറിയിച്ചത്. തുടർന്ന് ടീം വിട്ട ബിലാൽ ഇപ്പോൾ തന്റെ മുൻകാല ക്ലബ്ബായ റിയൽ കാശ്മീർ എഫ്.സിയിൽ തിരികെയെത്തിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിൽ എത്തും മുൻപ് റിയൽ കാശ്മീർ എഫ്.സിയിൽ കളിച്ച വർഷം ഐലീഗ് സീസണിലെ മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു ബിലാല്‍. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തിയപ്പോൾ ഈ മികവ് പുലർത്താൻ ബിലാൽ ഖാനു സാധിച്ചിരുന്നില്ല.

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ആകെ അഞ്ചു മത്സരങ്ങള്‍ മാത്രമാണ് ബിലാല്‍ ഖാന്‍ കളിച്ചത്. കളിച്ച മത്സരങ്ങളില്‍ ആകെ ഏഴു ഗോളുകളും താരം വഴങ്ങി. നേരത്തെ ഐലീഗ് ക്ലബായ ഗോകുലം കേരള എഫ്.സി, മുഹമ്മദന്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നീ ക്ലബുകള്‍ക്കായും ബിലാല്‍ ഖാന്‍ കളിച്ചിട്ടുണ്ട്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply