ബ്ലാസ്റ്റേഴ്‌സ് കോച്ച് കൊച്ചിയിലേക്ക്; ട്രെയിനിങ് ഉടൻ ആരംഭിക്കുന്നു. ഇത്തവണ എല്ലാം നേരത്തെ.

പുതിയ ഐ.എസ്.എൽ സീസൺ തയ്യാറെടുപ്പുകൾ നേരത്തെ ആരംഭിച്ച് ബ്ലാസ്റ്റേഴ്‌സ്. പല താരങ്ങളും ഇതിനോടകം തന്നെ കൊച്ചിയിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞു. എന്നാൽ കോച്ച് ഇന്ന് വൈകുന്നേരത്തോട് കൂടെ സെർബിയയിൽ നിന്നും കൊച്ചിയിലേക്ക് യാത്ര തിരിക്കും. നാളെ ഉച്ചക്ക് ശേഷമാണ് കോച്ച് ഇവാൻ കൊച്ചിയിൽ എത്തുന്നത്. കോച്ചിങ് സ്റ്റാഫ് അംഗങ്ങളും, ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസും കോച്ചിനോടൊപ്പം കൊച്ചിയിലേക്ക് എത്തുന്നുണ്ട്. കൊച്ചി ക്രൗൺ പ്ലാസയിലാണ്‌ ടീമിന് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഇത്തവണ വളരെ നേരത്തെ പ്രീ-സീസൺ ട്രെയിനിങ് ആരംഭിക്കുന്ന ബ്ലാസ്റ്റേഴ്സിന് സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇത് സഹായിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഓഗസ്റ്റ് അഞ്ചിനാണ് ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങൾ ഒത്തുചേർന്നുള്ള ട്രെയിനിങ് ആരംഭിക്കുക. കൊച്ചിയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ചില ടീമുകളോട് ഫ്രണ്ട്‌ലി മത്സരങ്ങൾ പിന്നീട് കളിച്ചേക്കും. ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കുന്ന വിവരം ZilliZ നേരത്തെ പുറത്തുവിട്ടിരുന്നു.

കോച്ച് ഇവാൻ യാത്രയ്ക്ക് മുൻപ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ചിത്രങ്ങൾ:-

  • – എസ്.കെ
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply