ബ്ലാസ്റ്റേഴ്‌സിന്റെ കന്നി മത്സരം ||Tactical Preview

ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ടൂർണമെൻറ് ആയ ഡ്യുറന്റ് കപ്പിൽ നാളെ ബ്ലാസ്റ്റേഴ്‌സ് അരങ്ങേറും. കന്നി മത്സരം കരുത്തരായ ഇന്ത്യൻ നേവിക്കെതിരെ! നിരവധി മലയാളി താരങ്ങൾ അടങ്ങുന്ന ഇന്ത്യൻ നാവിക സേനയ്ക്കിതിരെ ബ്ലാസ്റ്റേഴ്‌സ് കളിക്കുമ്പോൾ ചില വെല്ലുവിളികൾ മുന്നിലുണ്ട്.

• നേവിയുടെ ആദ്യ വിജയം.

ഡ്യുറന്റ് കപ്പിൽ മറ്റേതുടീമുകളെക്കാളും കൂടുതൽ മത്സരങ്ങൾ കളിച്ച പരിചയ സമ്പത് നേവിയുടെ പക്കലുണ്ട്. അതുകൊണ്ട് തന്നെ, അവർ കൂടുതൽ സ്ഥിരതയുള്ള ടീമാണ്. ഡെൽഹിക്കെതിരെ നേടിയ വിജയം തീർച്ചയായും നേവിക്ക്‌ ആത്മവിശ്വാസം പകരും. അതുകൊണ്ട് തന്നെ തോൽവിയറിയാതെ ഗ്രൂപ്പ്‌ ഘട്ടം പുർതിയാക്കാനാവും നേവി ശ്രെമിക്കുക. അപ്പോൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മാനസികമായി വളരെ തയ്യാറായിരിക്കണം.

• നേവിയുടെ കരുത്ത്.

ഗ്രൂപ്പ്‌-സി യിലെ ടീമുകളായ ഇന്ത്യൻ നേവി, ബെഗുളുരു എഫ്. സി, ഡൽഹി എഫ്. സി എന്നീ ടീമുകൾക്ക് ചില സമാനതകളുണ്ട്. അത് അവരുടെ ശാരീരിക ശക്തിയാണ് (Physicality). അതേ സമയം, കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ശാരീരിക ശക്തിയുടെ കാര്യം താരതമ്യം ചെയ്യുകയാണെങ്കിൽ കുറച്ചു പിന്നിലോട്ട് ആണെന്ന് മനസിലാക്കുവാൻ സാധിക്കും. പക്ഷെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ടെക്നിക്കൽ മികവ്, ഒരു മുൻതൂക്കം തന്നെ. അതുകൊണ്ട് തന്നെ പരിശീലകൻ ഇവാൻ വുക്കോമനോവിച് പന്തിന്റെ ചലനത്തിൽ(Movements) നല്ല രീതിയിൽ ശ്രെദ്ധപുലർത്തിയേക്കാം.

അതുകൊണ്ട് തന്നെ, പന്ത് ലഭിച്ചതിനു ശേഷമുള്ള 2-4 സെക്കണ്ടുകൾ വളരെ നിർണായകം. കളിയുടെ താളം കുറയാതെ നിലനിർത്തുവാൻ ശ്രെമിക്കണം.

•നേവി ശ്രെമിക്കുന്നവ

നേവി പ്രധാനമായും ശ്രെമിക്കുന്നത് മിഡ്ഫീൽഡിൽ നിന്നും എതിരാളിയുടെ കളിയെ വിച്ഛേദിപ്പിക്കുവാൻ ആണ്. മിഡ്ഫീൽഡിൽ 1v1 അനുപാതം നിലനിർത്തുവാൻ ശ്രെമിക്കുന്നതായി പലപ്പോഴും കാണുവാൻ സാധിക്കാറുണ്ട്. മാൻ-to-മാൻ മാർക്കിങ് ഒരു പ്രധാന പങ്ക് വഹിക്കുന്നതായും കാണുവാൻ സാധിക്കാറുണ്ട്. [SCREENSHOT]


മാൻ-to മാൻ മാർക്കിങ് പല രീതിയിലും സ്പേസ് നൽകുന്നതയും കാണുവാൻ സാധിക്കാറുണ്ട്. [SCEENSHOT].

അതുകൊണ്ട് തന്നെ വേഗത്തിൽ പന്തിനെ ചലിപ്പിക്കേണ്ടത് ഒരു പ്രധാന ഘടകമാണ്. താരങ്ങൾ സഹതാരങ്ങളെ പിന്തുണയ്ക്കുവാൻ ഉചിതമായ സ്ഥാനങ്ങൾ(Position) നിലനിർത്തണം. ശാരീരികമായി കളിക്കുന്ന ടീമുകക്കെതിരെ ഒന്നിൽ കൂടുതൽ പാസ്സിങ്-ഓപ്ഷൻ ഉണ്ടാവേണ്ടത് അടിസ്ഥാന തത്വമാണ്.

അതുകൊണ്ട് തന്നെ പാസ്സിങ്ങും, വേഗതയും ഈ മത്സരത്തിൽ അനിവാര്യമായ ഘടകം തന്നെ!

ഇന്ത്യൻ നേവി താരങ്ങൾ ട്രാൻസിഷൻ സമയങ്ങളിൽ വളരെ അപകടകാരിയാണ്. താരങ്ങളുടെ ഡ്രിബ്ബ്ലിങ് മികവ് ഡെഫൻസ്-ലൈനിനെ തുളച്ചുകയറുവാൻ നെവിക്ക് സാധിക്കും അതുകൊണ്ട് തന്നെ, പന്തിനെ എത്രയും വേഗം എതിരാളിയുടെ കാലിൽ നിന്നും തിരികെ എടുക്കുവാൻ ശ്രെമിക്കണം. അതുകൊണ്ട് തന്നെ ഖബ്ര ഒരു പ്രധാന ഘടകം തന്നെ. ഇവാൻ വുകൊമനോവിച്ചിന്റെ കളിശൈലി സ്ലോവിക്യായിലാണെങ്കിലും, സൈപൃസിലാണെങ്കിൽ പോലും താരങ്ങൾക് വേഗത്തിൽ പൊരുത്തപ്പെടുവാൻ സാധിക്കുന്നത്കൊണ്ട് തന്നെ ജീക്സൺ വന്നാൽ അധികം അതിശയിക്കേണ്ടതില്ല.

ലൈൻ-up

ഗോൾ-കീപ്പർ ആയി ആൽബിനോ ഗോമേസ് വന്നേക്കാം,സെന്റർ ബാക്കുകളായി ഹക്കു സിപോവിച് തന്നെയാവും ഇറങ്ങുക, വിംഗ് ബാക്കുകളിൽ ക്യാപ്റ്റന്റെ സ്ഥാനത് ജെസ്സിൽ തന്നെയാവും, അദ്ദേഹത്തിനെ ഒരു ആക്രമണത്തെ കേന്ദ്രികരിച്ചോണ്ട് തന്നെയാവും കാളത്തിലിറക്കുക, അതേ സമയം റൈറ്റ് ബാക്ക് ആയി സന്ദീപ് തന്നെയാവും(കാരണം zilliz യൂട്യൂബിൽ പറഞ്ഞിട്ടുണ്ട്, ലിങ്ക് https://youtu.be/dbhfOxjefhY).

രണ്ട് സെൻട്രൽ-മിഡ്ഫീൽഡെഴ്സ് ആയി ഖബ്ര, പുട്ടിയ വരാൻ ആണ് സാധ്യത. അതേ സമയം ഇടതു വിങ്ങിൽ സെത്യസൻ സിംഗിന്റെ സാനിധ്യം പ്രധീക്ഷിക്കാം, അദേഹത്തിന്റെ ഷൂട്ടിംഗ് മികവ് ഉപകാരപ്പെട്ടേക്കാം. വലതു വിങ്ങിൽ പ്രശാന്ത് വരാൻ ആണ് സാധ്യത കൂടുതൽ, കാരണം കോച്ച് അദ്ദേഹത്തിനെ പ്രീ-സീസണിൽ കുടുതലും പരീക്ഷിച്ചിരുന്നു. അതേ സമയം സെക്കന്റ്‌-സ്‌ട്രൈക്കർ ആയി അഡ്രിയാൻ ലൂണയും രാഹുലും വരാൻ ആണ് സാധ്യത കൂടുതൽ.

✍?വിനായക്. എസ്. രാജ്

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply