കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക ന്യൂട്രീഷ്യന്‍ പങ്കാളികളായി ബോഡിഫസ്റ്റ് തുടരും

കൊച്ചി, നവംബര്‍ 3, 2021: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണിനായി, ടീമിന്റെ ഔദ്യോഗിക ന്യൂട്രീഷ്യന്‍ പങ്കാളികളായ ബോഡിഫസ്റ്റുമായുള്ള കരാര്‍ വിപുലീകരിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചു. ക്ലിനിക്കലി പഠനവിധേയമാക്കിയതും ഗവേഷണം ചെയ്തതുമായ സസ്യഹാരവും, വൃത്തിയുള്ളതും, സുരക്ഷിതവും യോഗ്യവുമായ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ഇന്ത്യക്ക് പോഷകാഹാരക്ഷമത കൈവരിക്കാനാണ് മുംബൈ ആസ്ഥാനമായുള്ള ഫാമിലി വെല്‍നസ് ആന്‍ഡ് സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍ കമ്പനിയായ ബോഡിഫസ്റ്റ് ലക്ഷ്യമിടുന്നത്.

ഏറ്റവും മികച്ചതാവാന്‍ ലക്ഷ്യബോധത്തോടെയും അഭിനിവേശത്തോടെയും ജീവിതം നയിക്കുകയെന്നതാണ് നമ്മെ പ്രചോദിപ്പിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നതെന്ന് ബോഡിഫസ്റ്റിന്റെ ഡയറക്ടറും, ചീഫ് മെന്ററും, സ്ട്രാറ്റജിക് അലയന്‍സ് ഫൗണ്ടറുമായ സന്ദീപ് ഗുപ്ത പറഞ്ഞു. മികച്ചതും, ശുചിത്വമുള്ളതും, സുരക്ഷിതവും, യോഗ്യതയുള്ളതുമായ വെല്‍നെസ് അവശ്യവസ്തുക്കള്‍ ഉപയോഗിച്ച് രാജ്യത്ത് നല്ല ആരോഗ്യം കൊണ്ടുവരാനാണ് ബോഡിഫസ്റ്റില്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ സീസണ്‍ മുതല്‍ മഞ്ഞപ്പടയുമായുള്ള ഞങ്ങളുടെ ബന്ധം മികച്ചതാണ്, വരാനിരിക്കുന്ന സീസണില്‍ ടീമിന് ഏറ്റവും മികച്ചത് ആശംസിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. *#YennumYellow*-അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സീസണിലെ വിജയകരമായ ആദ്യ വര്‍ഷ പങ്കാളിത്തത്തിന് ശേഷം, ബോഡിഫസ്റ്റിനെ ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. കളിക്കളത്തിലെ തയ്യാറെടുപ്പുകള്‍ പോലെ പ്രധാനമാണ് ഫീല്‍ഡിന് പുറത്തുള്ള തയ്യാറെടുപ്പുകളും. ബോഡിഫസ്റ്റിനൊപ്പം, ഞങ്ങളുടെ ടീമിന്റെ ആരോഗ്യവും പോഷക ആവശ്യങ്ങളും ഉയര്‍ന്ന നിലവാരത്തില്‍ നിറവേറ്റപ്പെടുമെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു. ഒരുമിച്ച് ഫലപ്രദമായ ഒരു പങ്കാളിത്തത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ, ജപ്പാന്‍, മലേഷ്യ, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, യുഎസ്എ എന്നിവിടങ്ങളിലെ മികച്ച ആഗോള വിതരണക്കാരില്‍ നിന്നുള്ള ചേരുവകള്‍ ഉപയോഗിച്ച് സ്വദേശീയ നിര ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഒരു ഇന്ത്യന്‍ ശാസ്ത്രീയ അധിഷ്ഠിത വെല്‍നസ് ഗ്രൂപ്പാണ് ബോഡിഫസ്റ്റ് വെല്‍നസ് ന്യൂട്രീഷന്‍ പ്രൈവറ്റ് ലിമിറ്റഡ്. സമൂഹത്തിന്റെ ഹൃദയത്തിലും ആത്മാവിലും മനസിലും സ്വാധീനം ചെലുത്തുന്ന, നല്ല ആരോഗ്യത്തോടുള്ള അവരുടെ സമീപനം ഏറെ നൂതനവും വളരെ മികച്ചതുമാണ്. ശുചിത്വവും, സുരക്ഷിതവും യോഗ്യതയുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന അവരുടെ ധാര്‍മ്മികതയില്‍ ബോഡിഫസ്റ്റ് സ്വയം അഭിമാനിക്കുന്നുണ്ട്. മെച്ചപ്പെട്ട ആരോഗ്യത്തിനായി പ്രതിരോധ ക്ഷമത കെട്ടിപ്പടുക്കുന്നതിന് കായിക പ്രേമികള്‍, വിവിധ ഹോബികള്‍ തേടുന്നവര്‍, ജിമ്മുകളില്‍ പോവുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, കോര്‍പ്പറേറ്റ് പ്രൊഫഷണലുകള്‍, കൂടാതെ മുഴുവന്‍ കുടുംബത്തിന്റെയും പോഷകാഹാര ആവശ്യങ്ങളും ബോഡിഫസ്റ്റ് നിറവേറ്റുന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply