സൊമാലിയൻ JCCI (Jubaland Chamber of Commerce and Industry) ഫുട്ബോൾ ക്ലബ്ബിന്റെ അംഗങ്ങളാണ് ഇന്നലെ കിസ്മിയോ സിറ്റി സ്റ്റേഡിയത്തിൽ വച്ച് നടക്കേണ്ട മത്സരത്തിനായുള്ള യാത്രാമധ്യേ ബോംബ് ആക്രമണത്തിന് ഇരകളായത്. നിലവിൽ വിവിധ മാധ്യങ്ങളിലെ റിപ്പോർട്ട് പ്രകാരം 5 താരങ്ങളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റതായും വാർത്തകളുണ്ട്. എന്നാൽ ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
സോമാലിയൻ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹിയുടെ ഓഫീസ് ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിലൂടെ അനുശോചനം രേഖപ്പെടുത്തുകയും, അല്‍ ഖ്വയ്ദ ബന്ധമുള്ള അൽ ഷബാബാണ് ആക്രമണത്തിന് പിന്നിലെന്നും അറിയിച്ചു.
ആക്രമണത്തിന് ഇരയായവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ Zilliz പങ്കുചേരുന്നു.
– എസ്.കെ
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply