വീഡിയോ: ഫുട്ബാൾ ഗ്രൗണ്ടിൽ പോലും സഞ്ജുവിന്റെ പവർ നോക്കൂ; സ്വീകരണം നിറഞ്ഞ കയ്യടിയോടെ.

കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസിഡറായ ഇന്ത്യൻ ദേശിയ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യം സഞ്ജു സാംസണ് കൊച്ചി സ്റ്റേഡിയത്തിൽ ലഭിച്ചത് മികച്ച സ്വീകരണം. കഴിഞ്ഞ ദിവസം കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ്- ഹൈദരാബാദ് എഫ്.സി മത്സരത്തിനെത്തിയ സഞ്ജു സാംസണെ കയ്യടികളോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്വീകരിച്ചത്. സ്റ്റേഡിയം വലംവച്ചുകൊണ്ട് ആരാധകരുടെ സ്നേഹത്തിന് മുന്നിൽ കൈവീശികാണിച്ചു നീങ്ങിയ താരത്തെ “സഞ്ജു… സഞ്ജു…” വിളികളാൽ മൂടി ഇന്നലെ ആരാധകർ.

ഫുട്ബോൾ മത്സരം കാണാൻ ഒത്തുകൂടിയ ആരാധകർക്ക് മുന്നിൽ ഒരു ക്രിക്കറ്റ് താരം കയ്യടികൾ ഏറ്റു വാങ്ങുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലയിംഗ് ഇലവന്‍ പുറത്തുവിട്ടതും സഞ്ജുവായിരുന്നു. എന്നാല്‍ ഹോംഗ്രൗണ്ടിലെ അവസാന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായില്ല. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നിലവിലെ ചാംപ്യന്മാരായ ഹൈദരബാദിന്റെ ജയം.

What’s your Reaction?
+1
1
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply