ബ്രസീലും സ്പെയിനും നേർക്കുനേർ; ഒളിമ്പിക്സ് ഫുട്ബോൾ ഫൈനൽ ആവേശ പോരാട്ടത്തിലേക്ക്.

ടോക്കിയോ ഒളിമ്പിക്സ് പുരുഷ ഫുട്ബോളിൽ ഇന്ന് നടന്ന ആദ്യ സെമിയിൽ മെക്സിക്കോ ബ്രസീൽ പോരാട്ടമായിരുന്നു. നിശ്ചിത സമയത്തോ ആധിക സമയത്തോ ഇരുവർക്കും ഗോൾ നേടാനാവാതെ വന്നതോടെ മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങി. ആദ്യ മൂന്ന് കിക്കുകൾ എടുത്തതിൽ 2 കിക്കുകളും മെക്സിക്കോ പാഴാക്കിയതോടെ ആദ്യമെടുത്ത നാല് കിക്കും ഗോൾ ആക്കി 4-1 എന്ന പെനാൽറ്റി സ്‌കോറിൽ ബ്രസീൽ തുടർച്ചയായ മൂന്നാം ഒളിമ്പിക്സ് ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.

രണ്ടാം സെമി ഫൈനലിൽ ആതിഥേയരായ ജപ്പാൻ സ്പെയിനിനോട് ഏറ്റുമുട്ടിയപ്പോഴും നിശ്ചിത സമയത്ത് ഗോൾ വന്നില്ല. എന്നാൽ മത്സരത്തിന്റെ അധിക സമയത്ത് 115ആം മിനുറ്റിൽ മാർക്കോ അസെൻസിയോ സ്പെയിനിനായി വല കുലുക്കി. ഇതോടെ 1-0 എന്ന സ്കോറിന് സ്പെയിൻ വിജയിക്കുകയായിരുന്നു.

ഓഗസ്റ്റ് 6 ഇന്ത്യൻ സമയം വൈകിട്ട് 4:30നാണ് വെങ്കല മെഡലിനായുള്ള മെക്സിക്കോ-ജപ്പാൻ മത്സരം. ഓഗസ്റ്റ് 7ന് ഇന്ത്യൻ സമയം വൈകിട്ട് 5 മണിക്ക് ഗോൾഡ് മെഡലിനായുള്ള ബ്രസീൽ-സ്പെയിൻ ഫൈനൽ പോരാട്ടം നടക്കും.

  • – എസ്.കെ
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply