ടോക്കിയോ ഒളിമ്പിക്സ് പുരുഷ ഫുട്ബോളിൽ ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഈജിപ്തിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ബ്രസീൽ സെമി ഫൈനലിലേക്ക് യോഗ്യത നേടി. മുപ്പത്തിഏഴാം മിനുറ്റിൽ റിച്ചാർഡ്‌ലിസന്റെ അസ്സിസ്റ്റിൽ മാത്യൂസ് കുൻഹയാണ് ബ്രസീലിനായി ഗോൾ നേടിയത്. എന്നാൽ ഐവറി കോസ്റ്റിനെതിരെ എക്സ്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തിൽ സ്പെയിൻ 5-2 സ്കോറിനാണ് വിജയിച്ചത്. മത്സരത്തിന്റെ നിശ്ചിത സമയത്ത് രണ്ട് പകുതികളിലും ഐവറി കോസ്റ്റ് ലീഡ് കണ്ടെത്തിയെങ്കിലും സ്പെയിൻ തിരിച്ചടിക്കുകയായിരുന്നു. 90 മിനുറ്റുകൾ പൂർത്തിയായപ്പോൾ 2-2 സ്‌കോറിൽ അവസാനിച്ച മത്സരം അധിക സമയത്തേക്ക് നീങ്ങിയതോടെ സ്പെയിൻ വീണ്ടും 3 ഗോളുകൾ സ്കോർ ചെയ്ത് ഐവറി കോസ്റ്റിന്റെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിക്കുകയായിരുന്നു.
ഇന്ന് നടന്ന മറ്റ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ മെക്സിക്കോ സൗത്ത് കൊറിയയെ 6-3 സ്കോറിന് തകർത്തപ്പോൾ, നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ രഹിത സമനിലയിൽ അവസാനിച്ച ജപ്പാൻ-ന്യൂസിലാൻഡ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിൽ ജപ്പാൻ 4-2ന് സ്വന്തമാക്കി.
ചൊവ്വാഴ്ചയാണ് സെമി പോരാട്ടങ്ങൾ. ബ്രസീൽ മെക്സിക്കോയെയും, സ്പെയിൻ ജപ്പാനെയും സെമിയിൽ നേരിടും.
സെമി ഫൈനൽ മത്സര ക്രമം (ഇന്ത്യൻ സമയം) :-
- – എസ്.കെ
Leave a reply