ലൈംഗിക അതിക്രമത്തിനെതിരെ യുവതിയുടെ പരാതി ലഭിച്ചതിനെ തുടർന്ന് ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവേസ് സ്പെയിനിൽ അറസ്റ്റിലായി. അറസ്റ്റ് ചെയ്യപ്പെട്ട ആൽവേസിനെ തുടർന്ന് കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യപ്പെട്ടതായുമാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസം ഡിസംബർ 30നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. സ്പെയിനിലെ ബാഴ്‌സലോണയിലെ നൈറ്റ് ക്ലബ്ബിൽ വച്ചാണ് താരം ലൈംഗിക അതിക്രമം നടത്തിയതെന്നാണ് യുവതിയുടെ പരാതി. നൈറ്റ് ക്ലബ്ബിൽ വച്ച് തന്റെ സമ്മതമില്ലാതെ വസ്ത്രത്തിനുള്ളിൽ മോശം ഉദ്ദേശത്തോടെ ആൽവേസ് സ്പർശിച്ചു എന്ന് യുവതി പരാതിയിൽ പറയുന്നു.
എന്നാൽ ആരോപണങ്ങൾ എല്ലാം ആൽവേസ് നിഷേധിച്ചു. താൻ അവിടെ ഉണ്ടായിരുന്നെങ്കിലും, യുവതിയെ തനിക്ക് അറിയില്ലെന്നും, ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്നും ആൽവേസ് പരാതി ഉയർന്ന ശേഷം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Leave a reply