“നെയ്‌മറിന്റെ 10ആം നമ്പർ ജേഴ്‌സി എനിക്ക് നൽകും ” വെളിപ്പെടുത്തലുമായി ബ്രസീലിയൻ യുവതാരം.

ബ്രസീലിന്റെ 10ആം നമ്പർ ജേഴ്‌സി നെയ്‌മർ തനിക്ക് നൽകാൻ ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തി യുവസ്‌ട്രൈക്കർ റോഡ്രിഗോ.2022 വേൾഡ് കപ്പോടെ രാജ്യാന്തര ഫുട്ബാളിൽ നിന്ന് വിരമിക്കും എന്നുള്ള സൂചനകൾ തന്നിട്ടുള്ള നിലയിൽ ബ്രസീലിൽ അടുത്ത 10ആം നമ്പർ താരമാരെന്ന ആകാംഷ നിലനിൽക്കെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.നെയ്‌മർ എന്നോട് പറഞ്ഞു “ഞാൻ നാഷണൽ ടീം വിടുമ്പോൾ 10ആം നമ്പർ നിനക്കാണ് ” താരം പറഞ്ഞു.എന്നാൽ അത് കേട്ടതിന് ശേഷം എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ സന്തോഷം കൊണ്ട് ചിരിച്ചു. പക്ഷെ ഞാൻ പറഞ്ഞു നിങ്ങൾ ഇനിയും കളിക്കണം നിങ്ങൾ ഇപ്പോഴേ ഇത് ചെയ്യേണ്ടതില്ല, അദ്ദേഹം ചിരിച്ചു ” റോഡ്രിഗോ പറഞ്ഞു.

30കാരനായ നെയ്‌മർ ബ്രസീലിനായി 119 മത്സരങ്ങളിൽ നിന്ന് 74 ഗോളും 51 അസിസ്റ്റും നേടിയിട്ടുണ്ട്.ബ്രസീലിന്റെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോറ റെന്ന പെലെയുടെ റെക്കോർഡിൽ 3 ഗോൾ മാത്രം പുറകിലാണ് നെയ്‌മർ.പെലെ സീകോ, റിവാൾഡോ,റൊണാൾഡിനോ, കക്ക എന്നീ സുവർണ്ണ താരങ്ങൾക്ക് ശേഷമാണ് നെയ്‌മറിന് ബ്രസീലിന്റെ 10ആം നമ്പർ ജേർസി അണിയുന്നത്. റയൽ മാഡ്രിഡിന്റെ ഭാവി വാഗ്ദാനമാണ് റോഡ്രിഗോ.റയലിനായി 100 ഓളം മൽസരങ്ങൾ കളിച്ച ഈ യുവ താരം 18ഗോളും 21 അസിസ്റ്റും നേടിയിട്ടുണ്ട്.ഈ സീസണിൽ റയൽ ചാമ്പ്യൻസ് ലീഗ് നേടുമ്പോൾ 5ഗോളും 2 അസ്സിറ്റുമായി ടീമിന്റെ നെടും തൂണായി ഈ യുവതാരം ഉണ്ടായിരുന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply