Interview | Britto PM || North East United

ബ്രിട്ടോ PM . തിരുവനന്തപുരം പൊഴിയൂർ സ്വദേശിയായ ഈ മുൻ നേവി താരം നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ് യുണൈറ്റഡിന് വേണ്ടിയാണ് ബൂട്ട് കെട്ടുന്നത് . വിവ കേരളയിലൂടെ തൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ബ്രിട്ടോ Quartz SC യിലൂടെ ആണ് സീനിയർ കരിയർ ആരംഭിക്കുന്നത് . പിന്നീട് ചർച്ചിൽ ബ്രദേഴ്‌സ് , മോഹൻ ബഗാൻ തുടങ്ങിയ മികച്ച ടീമുകളുടെ ഭാഗമാകാനും ബ്രിട്ടോക്ക് കഴിഞ്ഞു

ഞങ്ങളുടെ പ്രതിനിധി സ്നേഹ വി മാത്യു ബ്രിട്ടോയുമായി നടത്തിയ അഭിമുഖം :

1.നേവിയിൽ നിന്നും professional ഫുട്ബോൾ തിരഞ്ഞെടുക്കാൻ ഉള്ള കാരണം ?

നേവിയിൽ വരുന്നതിന് മുമ്പുതന്നെ ഞാൻ പ്രോഫഷണൽ ഫുട്ബോളർ ആയിരുന്നു.16 ആം വയസ്സിൽ അണ്ടർ 19 വിവാ കേരളത്തിന് വേണ്ടി ഐ ലീഗ് കളിച്ചു. അതിനു ശേഷം പൂനെ എഫ് സിയിലേക്ക് സെലക്റ്റ് ആയി. രണ്ടു വർഷം പൂനയ്ക്ക് വേണ്ടി കളിച്ചു. ഐ ലീഗ് ടോപ് സ്കോറർ ആയി. ഇഞ്ചുറി മൂലം സീനിയർ ടീം കളിക്കാൻ സാധിച്ചില്ല.അണ്ടർ 19 ഇന്ത്യൻ ക്യാമ്പും നഷ്ടപെട്ടു. ചിരാഗ് യുണൈറ്റഡിന് വേണ്ടി കളിച്ച സമയത്ത് വീണ്ടും ഇഞ്ചുറി ആയി. യൂണിവേഴ്സിറ്റി കളിച്ചതിന് ശേഷം നേവിയിൽ അവസരം ലഭിച്ചു.

2.ട്രിവാൻഡ്രം കോസ്റ്റൽ ഏരിയായിൽ ഇനിയും എത്രത്തോളം ഡെവലപ്പ്മെൻ്റ് കൊണ്ട് വരണം ?

കോസ്റ്റൽ ഏരിയയിൽ ഒരുപാട് കളിക്കാരുണ്ട്. പക്ഷേ പ്രൊഫെഷണലിസം കുറവാണ്. അതിന് ഒരു മാറ്റം വരുത്തണം. നേരത്തെ ഗ്രൗണ്ട് കുറവായിരുന്നു. ബീച്ചിൽ തന്നെ ആയിരുന്നു പ്രാക്ടീസ് ഒക്കെയും. നല്ല ഗ്രൗണ്ട് , അക്കാദമി ഒക്കെ വന്നാൽ ഒരുപാട് മാറ്റങ്ങൾ കാണാം.

3.ട്രിവാൻഡ്രം കോസ്റ്റൽ ഏരിയയിൽ നിന്നും എത്രത്തോളം ടാലെൻ്റുകൾ പ്രൊഫഷണൽ ക്ലബ്ബിലെക്ക് എത്തി ചേരുന്നുണ്ട്. അതിനെ കുറിച്ച് എന്താണ് പറയാൻ ഉള്ളത് ?

ഒരുപാട് കളിക്കാർ വരുന്നുണ്ട്. പക്ഷേ പ്രൊഫഷണൽ ഫുട്ബോൾ പറഞ്ഞ് മനസ്സിലാക്കാൻ ആളുകൾ കുറവാണ്. ഐ ലീഗ് , ഐ.എസ്.എൽ വന്നതിനു ശേഷമാണ് ഒരുപാട് മാറ്റങ്ങൾ ഉണ്ടായത്. ഇനിയും ഒരുപാട് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.

 

4.നേവിയിൽ നിന്നും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്ന ക്ലബിലേക്ക് വരാൻ ഉള്ള കാരണം? അത് കൂടാതെ മറ്റു ക്ലബ്ബുകളിൽ നിന്ന് ഓഫർ വന്നിരുന്നോ ?

നോർത്ത് ഈസ്റ്റിൽ വരുന്നതിന് മുൻപ് ചർച്ചിൽ ബ്രദേഴ്സ് , മോഹൻ ബഗാൻ എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിരുന്നു. നേരത്തെ തന്നെ നോർത്ത് ഈസ്റ്റിൽ നിന്ന് ഓഫർ ഉണ്ടായിരുന്നു . പക്ഷെ, ഐ ലീഗ് കളിച്ച് ഡെവലപ്പ് ആയിട്ട് ഐ.എസ്.എൽ ലേക്ക് പോകാം എന്ന് തോന്നി. അങ്ങനെയാണ് നോർത്ത് ഈസ്റ്റ് സെലക്ട് ചെയ്തത്.

 

5.കേരളത്തിലെ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിലേക്ക് അവസരം ലഭിച്ചാൽ എന്തായിരിക്കും താങ്കളുടെ പ്രതികരണം?

നമ്മുടെ നാടിന് വേണ്ടി കളിക്കാൻ അവസരം ലഭിച്ചാൽ ഉറപ്പായും പോകും. ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിക്കാൻ എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട്. കേരളത്തിന് വേണ്ടി കളിക്കുമ്പോൾ അതൊരു പ്രിവിലേജ് ആണ്. നല്ല പ്രകടനം കാഴ്ച വെക്കാൻ ഞാൻ ശ്രമിക്കും. ഒരുപാട് ഫാൻസ് സപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനു ഒരുപാട് നന്ദി.

6.ഇത്രെയും നാൾ ഉള്ള ഫുട്ബോൾ കരിയറിൽ ഏത് ടീമിന്റെ കൂടെ കളിക്കാൻ ആണ് കൂടുതൽ ആഗ്രഹം?

മോഹൻ ബഗാൻ വേണ്ടി കളിക്കാൻ ഇഷ്ടമാണ്. അത് പോലെ തന്നെ കേരളാ ബ്ലാസ്റ്റേഴ്സ്.

 

7.ഏത് പൊസിഷനിൽ കളിക്കാനാണ് കൂടുതൽ ആഗ്രഹിക്കുന്നത് , അതോ കോച്ചിൻ്റെ ഇഷ്ടത്തിന് പൊസിഷൻ മാറുന്നതിനോട് താൽപര്യം ഉണ്ടോ ?

ഞാൻ നോർമൽ ആയിട്ട് സ്ട്രൈക്കർ ആണ്. 4 വർഷമായി ഞാൻ വിംഗർ ആയിട്ടാണ് കളിക്കുന്നത്. വിംഗർ അയതിന് ശേഷം ഒരുപാട് ചാൻസ് കിട്ടി. ഒരു ഫുട്ബോളർ എന്ന നിലക്ക് കോച്ചിൻ്റെ ഇഷ്ടത്തിന് ഏത് പൊസിഷൻ കളിക്കാനും ഞാൻ തയ്യാറാണ്

 

8.ഒരു ഫുട്ബോളർ എന്ന നിലയിൽ എപ്പോഴും ഫിറ്റ് ആയിരിക്കേണ്ടത്‌ വളരെ അനിവാര്യമായ ഒരു കാര്യമാണല്ലോ. ലോക്ക്‌ഡൗൺ ആയതിനാൽ പുറത്തിറങ്ങി ജിമ്മിൽ പോയി പരിശീലിക്കാൻ പറ്റാത്ത ഒരു അവസ്ഥയും ആണ്..ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ എങ്ങനെയാണ് ഫിറ്റ്നസ് നിലനിർത്തികൊണ്ട് പോകുന്നത്? വീട്ടിൽ നിന്ന് തന്നെ എന്തൊക്കെയാണ് ചെയ്യുന്നത്?

എപ്പോഴും ഫിറ്റ് ആയിരിക്കണം, അതിനു വേണ്ടിയാണ് ഞാനും ശ്രമിക്കുന്നത്. ബീച്ച് അടുത്ത് ഉള്ളത് കൊണ്ട് പ്രാക്ടീസ് എളുപ്പമാണ്. കൂടാതെ ചെറിയ ഗ്രൗണ്ടിൽ ഒക്കെ പ്രാക്ടീസ് ചെയും. ഫിറ്റ്നസ് നിലനിർത്താൻ ഞാൻ കൂടുതൽ ശ്രമിക്കും. നേവിയിൽ വർക്ക് ഔട്ട് കുറച്ച് കൂടെ ഹാർഡ് ആണ്. അത് എനിക്ക് ഒരുപാട് ഗുണം ചെയ്തു.

 

9.താങ്കളുടെ ഫുട്ബോൾ ജീവിതത്തിൽ ഏറ്റവും അധികം വിഷമം തോന്നിയിട്ടുള്ള ഒരു സന്ദർഭം ഏതാണ്? അതിൽ നിന്നുൾക്കൊണ്ട പാഠങ്ങൾ എന്തൊക്കെയാണ്?

പൂനെ എഫ് സി സീനിയർ ടീമിൽ സെലക്ട് ആയ സമയത്താണ് എനിക്ക് ഇഞ്ചുറി ഉണ്ടായത്. എൻ്റെ ഫുട്ബോൾ കരിയർ ആ സമയത്ത് നഷ്ടമായി. നല്ലൊരു പ്രായത്തിൽ ആണ് ഇഞ്ചുറി ഉണ്ടായത്. ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം ഉണ്ട്.

 

10.താങ്കളുടെ ഫുട്ബോൾ ജീവിതത്തിന്റെ തുടക്കം എങ്ങനെ ആയിരുന്നു. ഇപ്പോൾ വളർന്നു വരുന്ന കുട്ടികളിൽ പലർക്കും ഉണ്ടാവുന്ന ഒരു സംശയമാണ് ഞാൻ എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്നുള്ളത്. ഒരു ഫുട്ബോളർ എന്ന നിലയിൽ താങ്കൾക്ക് എന്താണ് പറയാനുള്ളത്?

നമ്മൾ എവിടെ ആണോ നിൽക്കുന്നത്, അവിടെ മനസ്സ് കൊണ്ട് കളിക്കുക വലിയ കളിക്കാരൻ ആകണം എന്ന് ചിന്തിക്കുക, ആത്മാർത്ഥമായി കളിക്കാൻ ശ്രമിക്കുക, ഫുട്ബോൾ നമ്മൾ ആഗ്രഹിച്ച പോലെ കൊണ്ട് പോകും. ഫുഡ്, ഫിറ്റ്നസ് ഒക്കെ മെയിൻ്റ്റൻ ചെയ്യുക.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply