പക്ഷെ ബ്ലാസ്റ്റേഴ്സിലെ ഇന്ത്യൻ ടീം താരങ്ങൾ ദേശിയ ടീമിനായി കളിക്കണം; ഇവാനു മറുപടി നൽകി സ്റ്റിമാക്ക്.

ഇന്ത്യൻ ദേശിയ ഫുട്ബോൾ ടീമിന്റെ സെപ്റ്റംബർ മാസത്തിലെ പരിശീലന ക്യാമ്പും മത്സരങ്ങളും കേരളത്തിൽ നടത്തണമെന്ന് പറഞ്ഞ ദേശിയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്കിന് ഇന്നലെയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മറുപടി നൽകിയത്. ഇന്ത്യൻ ടീം കേരളത്തിൽ എത്തുമ്പോൾ പരിശീലന മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് തയ്യാറാണെന്നായിരുന്നു പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് പറഞ്ഞത്. ഇപ്പോളിതാ ഇവാനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഇഗോർ സ്റ്റിമാക്ക് വീണ്ടും.
“തീർച്ചയായും കേരള ബ്ലാസ്റ്റേഴ്‌സുമായി പരിശീലന മത്സരം കളിക്കാം, പക്ഷെ കേരള ബ്ലാസ്റ്റേഴ്സിലുള്ള ദേശിയ ടീം താരങ്ങൾ ഇന്ത്യക്കായി കളത്തിൽ ഇറങ്ങണം” സ്റ്റിമാക്ക് പറഞ്ഞു. കൂടാതെ ഇന്ത്യൻ ടീമിന്റെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് കേരള ആരാധകർ സ്റ്റേഡിയം മുഴുവൻ നീലയണിഞ്ഞെത്തുമെന്ന് തനിക്കറിയാമെന്നും സ്റ്റിമാക്ക് കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു സ്റ്റിമാക്കിന്റെ പ്രതികരണം.

“ഒരുങ്ങിക്കോളൂ, കേരള ബ്ലാസ്റ്റേഴ്സും- ഇന്ത്യൻ ടീമും കേരളത്തിൽ വച്ചു ഏറ്റുമുട്ടും”- ഇവാൻ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply