അഭ്യുഹങ്ങൾക്ക് വിരാമം; അപ്പൂയ്യ മുംബൈയിലേക്ക്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മിഡ്ഫീൽഡിലെ മിന്നും താരം ലാലെങ്മാവിയ അപ്പൂയ്യയെ മുംബൈ സിറ്റി സ്വന്തമാക്കി. അപ്പൂയ്യ ട്രാൻസ്ഫർ സംബന്ധിച്ച വാർത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ ഫുട്ബോളിൽ നിറഞ്ഞു നിന്നത്. എ.ടി.കെ.മോഹൻ ബഗാൻ ഉൾപ്പെടെ പല ടീമുകളും താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തിയിലെങ്കിലും മുബൈ സിറ്റി താരത്തെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. 2 കോടിയോളം വരുന്ന ട്രാൻസ്ഫർ തുകയ്ക്കാണ് മുംബൈ 20 വയസുകാരനായ യുവതാരത്തെ ടീമിൽ എത്തിച്ചിരിക്കുന്നത്.

ഇന്ത്യക്കായി അണ്ടർ 17 വേൾഡ് കപ്പ് കളിച്ച താരമാണ് അപ്പൂയ്യ. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ കഴിഞ്ഞ രണ്ട് വർഷമായി കളിക്കുന്ന താരം കഴിഞ്ഞ വർഷം മുഴുവൻ മത്സരങ്ങളിലും ടീമിനായി കളത്തിലിറങ്ങി. ഐ.എസ്.ൽ 2020-2021 സീസണിലെ എമർജിങ് പ്ലയെർ പുരസ്‌കാരം സ്വന്തമാക്കിയ താരത്തിന് തുടർന്ന് ദേശിയ ടീമിലേക്കുള്ള വഴിയും തുറന്ന് കിട്ടിയിരുന്നു.

നോർത്ത് ഈസ്റ്റ് യൂണൈറ്റഡുമായി ഒരു വർഷത്തെ കരാർ ബാക്കി ഉണ്ടെങ്കിലും മുംബൈയിലേക്ക് കൂടുമാറാൻ താരം താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളായി ഈ ട്രാൻസ്ഫെറോടെ അപ്പൂയ്യ മാറും.

  • – എസ്.കെ
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply