ചാമ്പ്യൻസ് ലീഗ് ടേബിൾ തലപ്പത്തെത്താൻ ചെൽസി

ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരങ്ങൾ ആരംഭിക്കുമ്പോൾ 2-11-2021 രാത്രി 11.15 ന് ചെൽസി മാൽമൊയ്ക്കു എതിരെ മാൽമോ ഹോം ഗ്രൗണ്ട് ആയ എലീഡ സ്റ്റേഡിയത്തിൽ വെച്ച് ഏറ്റുമുട്ടും. സ്റ്റാമ്ഫോംഡ് ബ്രിഡ്ജിൽ വെച്ചു നടന്ന ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത 4 ഗോളിന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ചെൽസി ഇറങ്ങുന്നത്.. എന്നാൽ ആദ്യ പാദത്തിൽ ഏറ്റുവാങ്ങിയ തോൽവിക്ക് സ്വന്തം കാണികളുടെ മുൻപിൽ വെച്ച് പകരം ചോദിക്കാനുള്ള അവസരമാണ് മാൽമോയ്ക്ക്.

പ്രമുഖ താരങ്ങളായ ലുക്കാക്കു , വെർണ്ണർ , കോവസിക്, മേസൺ മൗണ്ട്, കാന്റെ എന്നിവരുടെ അഭാവം അലട്ടുന്നുണ്ടെങ്കിലും സൂപ്പർ താരം പുലിസിക് സ്‌ക്വാഡിലേക് തിരിച്ചെത്തിയത് ചെൽസിയ ആരാധകർക്ക് ആശ്വാസം പകരും.

പതിവുപോലെ 3 4 2 1 എന്ന ഫോർമേഷനിൽ തന്നെ ആയിരിക്കും ചെൽസീയ കളിക്കുക. റൂഡിഗർ, സിൽവ, ക്രിസ്ടേൺസൻ അലോൺസോ & അസ്പ്പിലിഖ്റ്റ എന്നിവർ ആയിരിക്കും ഡിഫെൻസിൽ കളിക്കുക. മധ്യനിരയിൽ ജോർജിൻയോക്ക് ഒപ്പം ലോഫ്റ്റസ് ചീക് കളിക്കാനാണ് സാധ്യത. അറ്റാക്കിങ് നിരയിൽ സിയാച്, ഹട്സൺ ഓടോയി, കായ് ഹവേർട്സ് ആയിരിക്കും കളിക്കുക. അവസാന മിനുട്ടുകളിൽ പുലിസിക്കും സബ്സ്ടിട്യൂറ്റ് ആയി കളിക്കാൻ സാധ്യധയുണ്ട്

മാലമോക്ക് എതിരെ അധികാരികമായ ഒരു വിജയം നേടി ഗ്രൂപ്പ് എച്ച് ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ ആയിരിക്കും ചെൽസിയ ശ്രമിക്കുക

Ajith

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply