ചാമ്പ്യൻസ് ലീഗിലെ ആദ്യപാദ ഗ്രൂപ്പ് മത്സരത്തിലെ തോൽവിക്ക് പകരം ചോദിക്കാൻ ചെൽസി ഇന്ന് ജുവന്റെസിനെ നേരിടും.ടുരിനിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ചിയേസ നേടിയ ഗോളിലാണ് ജുവെന്റസ് ചെൽസിയെ തോൽപ്പിച്ചത്.ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ചിൽ 12 പോയിന്റുമായി ജുവെന്റസ് ഒന്നാമതും 9 പോയിന്റുമായി ചെൽസി രണ്ടാമതുമാണുള്ളത്.
പരിക്കുകാരണം ചെൽസി താരങ്ങളായ കോവാസിക്കിനും ഹവേർട്സിനും ജുവെന്റസ് താരങ്ങളായ റാംസി, ചെല്ലേനി, ബർനാദേശി എന്നിവർക്കും മത്സരം നഷ്ടമാകും. ലുകാകു, ഡിബാല എന്നീ താരങ്ങളുടെ കാര്യവും സംശയത്തിലാണ്.
മെൻഡി,റൂഡിഗർ, സിൽവ, ക്രിസ്ടേൺസെൻ, ചില്ല്‌വെൽ, ജെയിംസ്, കാന്റെ, ജോർജിനോ, മൗണ്ട്, ഹട്സൺ ഓടോയി, വെർണർ എന്നിവർ ചെൽസിക്കായും
സെൻസി, ഡാനിലോ, ബനൗച്ചി,ഡിലൈറ്റ്, അലക്സാണ്ഡ്രോ,കർ ഡുആടോ, ലൊക്കേറ്റലി, റാബിയോട്ട്, മക്കെനി, മോറാട്ട, ചിയേസ എന്നിവർ ജുവന്റെസ്സിനായും സ്റ്റാർട്ട് ചെയ്യും.
നാളെ പുലർച്ചെ 1.30 ന് സ്റ്റാമ്ഫോംഡ് ബ്രിഡ്ജിലാണ് കളി നടക്കുന്നത്.
Leave a reply