ബാർസ പുറത്ത്. ചെൽസിക്ക് സമനിലകുരുക്ക്.

18 വർഷങ്ങൾക്കുശേഷം ബാർസ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് സിക്സ്റ്റീൻ കാണാതെ പുറത്തേക്ക്.ഗ്രൂപ്പ് ഇയിൽ ഇന്നലത്തെ തോൽവിയോടെ മൂന്നാമതായി ഫിനിഷ് ചെയ്ത ബാഴ്സക്ക് ഇനി യൂറോപ്പ ലീഗ് കളിക്കാനേ കഴിയു.ബയേൺ മുണിക്കുമായി നടന്ന രണ്ടാം പാദ ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത മൂന്നുഗോളിനാണ് ബയേൺ ബാഴ്സയെ തോൽപ്പിച്ചത്.ബയേണിനായി മുള്ളർ, സനെ, മൂസിയാല എന്നിവരാണ് സ്കോർ ചെയ്തെത്.ലെയോറി സനെയാണ് മാൻ ഓഫ് ദി മാച്ച്.

സെനിറ്റിനെതിരെ സമനിലക്കുരുക്കിൽ ചെൽസി.ഗ്രൂപ്പ് എച്ചിൽ ഒന്നാമതെത്താനുള്ള സുവർണ്ണാവസരം ചെൽസി തുലച്ചു.ഇരു ടീമുകളും മൂന്നുഗോൾ വീതം നേടി. ചെൽസിക്കായി വെർണർ രണ്ടും ലുക്കാകു ഒരുഗോളും നേടി.സെനനിറ്റിന്റെ ഗോളുകൾ ക്ലോഡിനോ,അസ്മോൻ,ഓസ്ഡോവ് എന്നിവർ നേടി. തിമോ വെർണറാണ് മാൻ ഓഫ് ദി മാച്ച്.

യുണൈറ്റഡ് യങ്ബോയ്സ് മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ യുണൈറ്റഡിനായി ഗ്രീൻവുഡും യങ് ബോയ്സിനായി റെയ്ഡറും ഗോൾ നേടി. മറ്റൊരു മത്സരത്തിൽ ബെൻഫിക്ക ഡൈനാമോ കീവിനെ തോൽപ്പിച്ച് റൗണ്ട് ഓഫ് സിക്സ്റ്റീനിലേക്ക് യോഗ്യത നേടി.ഡിസംബർ 13നാണ് റൗണ്ട് ഓഫ് സിക്സ്റ്റീൻ ഡ്രോ നടക്കുന്നത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply