ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദ ഗ്രൂപ്പ് മത്സരത്തിൽ പി എസ് ജിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കു തോൽപ്പിച്ചു മാഞ്ചസ്റ്റർ സിറ്റി.ഇരുവരും തമ്മിൽ നടന്ന ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പി എസ് ജി സിറ്റിയെ തോൽപ്പിച്ചിരുന്നു.
സിറ്റിക്കായി സ്റ്റെർലിംഗും ജീസസും സ്കോർ ചെയ്തെപ്പോൾ എംബപെയാണ് പി എസ് ജിയുടെ ആശ്വാസഗോൾ നേടിയത്. ഇന്നലത്തെ വിജയത്തോടെ 12 പോയിന്റുമായി സിറ്റി ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. 8 പോയിന്റുമായി പി എസ് ജി രണ്ടാമതും.
ഇന്നലെ നടന്ന മറ്റുമത്സരങ്ങളിൽ ലിവർപൂൾ, സ്പോർട്ടിങ്, റയൽ മാഡ്രിഡ്, എ സി മിലാൻ, ഇന്റർ മിലാൻ, ലെയ്‌സ്പിഗ്, അജാക്സ് എന്നീ ടീമുകളും വിജയം നേടി. ഇതോടെ അജാക്സ്, ബയേൺ, ചെൽസി, സിറ്റി,ഇന്റർ, ജുവെന്റസ്, ലിവർപൂൾ,യുണൈറ്റഡ്, മാഡ്രിഡ്, സ്പോർട്ടിങ്, റയൽ മാഡ്രിഡ് എന്നീ ക്ലബ്ബുകൾ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് സിക്സ്റ്റീനിലേക്ക് യോഗ്യത നേടി.
Leave a reply