ചെൽസി ചാമ്പ്യൻസ് ലീഗ് ജേതാക്കൾ

Getty Images

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി.

ഇത് രണ്ടാം തവണയാണ് ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടുന്നത്.

43-ാം മിനിറ്റില്‍ ചെൽസിക്ക് വേണ്ടി കായ് ഹാവെര്‍ട്‌സാണ് വിജയ ഗോള്‍ നേടിയത്. മാസണ്‍ മൗണ്ടിന്റെ ത്രൂ പാസില്‍ നിന്നായിരുന്നു കായ് ഹാവേർട്സ് ലക്ഷ്യം കണ്ടത്. ചാമ്പ്യന്‍സ് ലീഗില്‍ താരത്തിന്റെ കന്നി ഗോളാണിത്.

രണ്ടാം പകുതിയില്‍ സമനില പിടിക്കാന്‍ സിറ്റി ശ്രമിക്കുന്നതിനിടയില്‍ അവരുടെ ഏറ്റവും ക്രിയേറ്റീവ് താരമായ ഡി ബ്രുയിനെ പരിക്കിനെത്തുടർന്ന് നഷ്ടപ്പെട്ടു.

അവസാന മിനിറ്റുകളില്‍ സിറ്റി ഗോളിനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ചെല്‍സി പ്രതിരോധം ഭേദിക്കാനായില്ല.

ഒടുവിൽ ഫുള്‍ ടൈം വിസില്‍ വന്നപ്പോള്‍ സിറ്റിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നം തകര്‍ന്നു. ചെല്‍സിക്ക് ടൂഹലിന്റെ കീഴിലെ ആദ്യ കിരീടവും ഉറപ്പായി.

 

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply