ചാമ്പ്യൻസ് ലീഗില്‍ നിന്ന് യുവന്റസ് പുറത്ത്

പത്തു പേരുമായി പൊരുതി പോർട്ടോ ക്വാർട്ടറിൽ
Juventus 3-2 Porto (agg: 4-4)
Getty Images

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ യുവന്റസ് പുറത്ത്. പത്ത് പേരുമായി പൊരുതിയ പോർട്ടോ ഉയർത്തിയ വെല്ലുവിളി മറികടക്കാൻ റൊണാൾഡോയ്ക്കും സംഘത്തിനും ആയില്ല. ആദ്യ പാദത്തിലെ 1-2ന്റെ പരാജയം മറികടന്ന് യുവന്റസ് ഇന്ന് 3-2ന്റെ വിജയം നേടി എങ്കിലും എവേ ഗോളിന്റെ ബലത്തിലാണ് പോർട്ടോ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

കളിയുടെ തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് യുവന്റസ് തിരിച്ചടിച്ചത്. ചുവപ്പ് കാർഡ് കിട്ടി പോർട്ടോ പത്ത് പേരായി ചുരുങ്ങിയിട്ടും അത് മുതലെടുക്കാൻ യുവന്റസിന് സാധിച്ചില്ല.

പത്തു പേരുമായി നന്നായി ഡിഫൻഡ് ചെയ്ത പോർട്ടോ കളി എക്സ്ട്രാ ടൈം വരെ എത്തിച്ചു. 115ആം മിനിറ്റിൽ ഫ്രീകിക്കിലൂടെ ഒലിവേര പോർട്ടോയുടെ രണ്ടാം ഗോൾ നേടിയതോടെ യുവന്റസ് പ്രതീക്ഷകൾ അവസാനിച്ചു. അവസാനം 117ആം മീറ്റിൽ റാബിയോ ഗോൾ നേടി യുവന്റസിന്റെ വിജയം ഉറപ്പിച്ചു എങ്കിലും ക്വാർട്ടർ സ്ഥാനം ഉറപ്പിക്കാൻ അവർക്ക് ആയില്ല.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply