ചാമ്പ്യൻസ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറില്‍

ജർമൻ ടീം മോണ്‍ ഷെംഗ്ലാബാഷ്യനെ ഇരുപാദങ്ങളിലുമായി 4-0 തകർത്താണ് സിറ്റി ക്വാർട്ടറിൽ കടന്നത്
Getty Images

എതിരില്ലാത്ത രണ്ട് ഗോളിന് ജര്‍മന്‍ ടീം മോണ്‍ ഷെംഗ്ലാബാഷ്യനെ ഇരുപാദങ്ങളിലുമായി 4-0 തകർത്ത് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ യോഗ്യത നേടി.

സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കെവിന്‍ ഡി ബ്രൂയിന്‍, ഗുണ്ടോഗന്‍ എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്.

മാര്‍ച്ച്‌ 19 നു ക്വാര്‍ട്ടര്‍ ഫൈനലുകളുടെ നറുക്കെടുപ്പ് ആരംഭിക്കും. ഇതുവരെ പിഎസ്ജി, റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, പോര്‍ട്ടോ, ബെറൂസിയ ഡോര്‍ട്ട്മുണ്ട് മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകളാണ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply