വമ്പൻ ജയവുമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കടന്ന് റയല്‍ മാഡ്രിഡ്. 4-1 എന്ന അഗ്രിഗേറ്റ് സ്‌കോറിൽ അറ്റലാന്റയെ തകർത്താണ് സിദാനും സംഘവും രണ്ട് സീസണുകളിലെ ഇടവേളക്ക് ശേഷം ചാമ്പ്യൻസ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനൽസിലേക്ക് യോഗ്യത നേടുന്നത്.
കെരീം ബെന്‍സിമ, ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്, മാര്‍ക്കോ അസെന്‍സിയോ എന്നിവരാണ് റയലിന് വേണ്ടി ലക്ഷ്യം കണ്ടത്. ലൂയിസ് മുരിയേലാണ് അറ്റലാന്റയക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത്.
ബെന്‍സിമയുടെ ആദ്യ ഗോളിന്‍. വഴിയൊരുക്കിയത് മോഡ്രിചായിരുന്നു. വീനിഷ്യസ് ജൂനിയറിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ചാണ് റാമോസ് റയലിന്റെ ലീഡുയര്‍ത്തിയത്. 83ആം മിനുട്ടില്‍ ഒരു ഫ്രീ കിക്കിലൂടെ മുരിയേല്‍ അറ്റലാന്റക്ക് വേണ്ടി ഗോളടിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ അസെന്‍സിയോ ഗോള്‍ മടക്കി.
അയാക്സിനോട് 2019-ലും കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റർ സിറ്റിയോടും തോറ്റ് മടങ്ങിയ സിദാനും പിള്ളേരും ഈ സീസണില്‍ കരുത്തരായാണ് തിരിച്ചെത്തിയീരിക്കുന്നത്.
Leave a reply