ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമാണ് ചെൽസി :ഡെൽ പിയേറോ

നിലവിലെ ചാമ്പ്യൻമാരായ ചെൽസി തന്നെയാണ് ഇത്തവണയും ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം എന്ന് ഇറ്റാലിയൻ ഇതിഹാസ സ്ട്രൈക്കർ ഡെൽ പിയേറോ.

ഡെൽ പിയേറോ :
❝ കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗ് അടിച്ചപ്പോൾ തന്നെ ചെൽസിയുടെ സ്ക്വാഡിന്റെ ലെവൽ നമ്മൾ കണ്ടതാണ്. അത് അവർ ഇത്തവണ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തു. ലുക്കാക്കു പോലെയുള്ള താരങ്ങളെ ടീമിൽ എത്തിച്ചതോടെ ഇത്തവണയും ചാമ്പ്യൻസ് ലീഗ് നേടാൻ ഫേവറിറ്റുകൾ തങ്ങൾ തന്നെയാണെന്ന് ചെൽസി യൂറോപ്പിനോട് വിളിച്ചു പറയുകയാണ്.

പിഎസ്ജിക്കും അങ്ങനെ ഒരു കിടിലൻ സ്ക്വാഡ് ആണുള്ളത്. ചെൽസിയുടെ ഒപ്പം തന്നെ സാധ്യത അവർക്കും കാണുന്നു. തൊട്ടുപുറകിൽ മാഞ്ചസ്റ്റർ സിറ്റി,ബയേൺ മ്യുണിക് തുടങ്ങിയ ടീമുകളും ഉണ്ട്. എന്നാൽ ഇപ്പോഴത്തെ ഫോം അല്ല നിർണായകം. സീസണിന്റെ രണ്ടാം പകുതിയിലെ ഫോമാണ് എല്ലാ കിരീടങ്ങളും നിശ്ചയിക്കുന്നത്.❞

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply