ഇന്ത്യക്കായി താരങ്ങളെ കണ്ടെത്താൻ ചെൽസിക്കാരൻ.

ഫുട്ബോൾ പ്രേമികളുടെ നാടായ കേരളത്തിൽ തന്റെ വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയനാവുകയാണ് മാഹി സ്വദേശിയായ ഷാജീന്ദ്രൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ചെൽസി ഫുട്ബോൾ ക്ലബ്ബിന്റെ കടുത്ത ആരാധകനായ ഷാജീന്ദ്രൻ ഇന്ത്യൻ ഫുട്ബോളിന് മികച്ച താരങ്ങളെ നൽകാനുള്ള പദ്ധതികളാണ് തയ്യാറാകുന്നത്.

‘ചെൽസിക്കാരൻ’ എന്ന് പേരിട്ടിരിക്കുന്ന ഫോറത്തിലൂടെ അണ്ടർ 10, അണ്ടർ 13, അണ്ടർ 15 കാറ്റഗറികളിൽ കേരളത്തിൽ ജില്ലാടിസ്ഥാനത്തിൽ ഫുട്ബോൾ താരങ്ങളെ കണ്ടെത്തുകയും, അവർക്ക് മികച്ച പരിശീനവും, പരിശീലന സൗകര്യങ്ങളും നൽകി ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി വാഗ്ദാനങ്ങളാക്കി മാറ്റുകയെന്നതാണ് പദ്ധതി.

ചെൽസിയോട് അതിരറ്റ സ്നേഹം കാത്തുസൂക്ഷിക്കുന്ന ഷാജീന്ദ്രൻ തന്റെ ഒരു മകൾക്ക് ചെൽസിയെന്നാണ് പേരിട്ടിരിക്കുന്നത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply