ചെൽസി കുതിപ്പ് തുടരുന്നു; സിറ്റിക്കും വിജയം | EPL വിശേഷങ്ങൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒൻപതാം റൗണ്ട് പോരാട്ടത്തിൽ ചെൽസിക്ക് വിജയം. നോർവിച്ച് സിറ്റിയെ ഏകപക്ഷീയമായ ഏഴ് ഗോളുക്കൾക്കാണ് ചെൽസി പരാജയപ്പെടുത്തിയത്. ഇതോടെ ഒൻപതാം ആഴ്ച്ചയിലും ചെൽസി ഒന്നാം സ്ഥാനത്തു തുടരുമെന്ന് ഉറപ്പായി. മത്സരത്തിന്റെ തുടക്കം മുതൽ ചെൽസി വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. മാസോൺ മൗണ്ടിന്റെ ഹാട്രിക്ക് മികവിലാണ് ചെൽസി നോർവിച്ചിനെ തകർത്തുവിട്ടത്. ഹുഡ്സൺ ഒഡോയ്, റീസ് ജെയിംസ്, ബെൻ ചിൽവെൽ എന്നിവരാണ് ചെൽസിയുടെ മറ്റു ഗോളുകൾ കണ്ടെത്തിയത്. ഒരെണ്ണം നോർവിച്ച് താരം മാക്സ് ആരോൺസിന്റെ ഔൻ ഗോളായിരുന്നു.

മറ്റൊരു മത്സരത്തിൽ ബ്രൈറ്റനെ മാഞ്ചസ്റ്റർ സിറ്റി 4-1 സ്കോറിന് പരാജയപ്പെടുത്തി. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. സിറ്റിക്ക് വേണ്ടി ഫിൽ ഫോഡൻ രണ്ട് ഗോളുകളും, ഗുൻഡോഗാനും, മെഹ്‌റസും ഓരോ ഗോളും നേടി. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിയ അലിസ്റ്ററാണ് ബ്രൈറ്റന്റെ ഏക ഗോൾ കണ്ടെത്തിയത്.

മറ്റു മത്സരങ്ങളിൽ ആർസനൽ ആസ്റ്റൺ വില്ലയെ 3-1 സ്കോറിനും, വാറ്റ്ഫോഡ് എവർട്ടനെ 5-2നും പരാജയപ്പെടുത്തി. വോൾവ്സ് ലീഡ്സ് യുണൈറ്റഡ് മത്സരം (1-1), സൗത്താംപ്ടൺ ബേൺലി (2-2), ക്രിസ്റ്റൽ പാലസ് ന്യൂകാസിൽ (1-1) സമനിലയിലും കലാശിച്ചു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply