പ്രീമിയർ ലീഗിൽ സൂപ്പർ പോരാട്ടം

 

പ്രീമിയർ ലീഗിൽ വമ്പന്മാരായ ചെൽസിയും യുണൈറ്റഡും ഏറ്റുമുട്ടും.ഒന്നാംസ്ഥാനക്കാരായ ചെൽസിയും 9ആം സ്ഥാനക്കാരായ യുണൈറ്റഡും വിജയത്തിന് വേണ്ടി മാത്രം ഇറങ്ങുമ്പോൾ പോരാട്ടം തീപാറും.

മികച്ച ഫോമിൽ കളിക്കുന്ന ചെൽസിക്ക് കാര്യങ്ങൾ കുറച്ചെളുപ്പമാകും. പരിക്കേറ്റ ചിൽവെൽ കൊവാസിക് എന്നിവർ കളിക്കില്ല.മെൻഡി, റൂഡിഗർ, ക്രിസ്ടേൺസെൻ, അസ്പിലിഖ്റ്റ, ജെയിംസ്, അലോൻസോ, ജോർജിനോ, ലോഫ്റ്റസ് ചീക്, ഹട്സൺ ഓടോയി, മൗണ്ട്, വെർണർ എന്നിവർ ചെൽസിക്കായി കളിക്കും.

കോച്ച് പുറത്തായത്തിന്ശേഷമുള്ള യുണൈറ്റഡിന്റെ ആദ്യ പ്രേമിയർ ലീഗ് മത്സരമാണിത് . സൂപ്പർ താരം റൊണാൾഡോയുടെ ഫോമിലാണ് യുണൈറ്റഡിന്റെ പ്രതീക്ഷ. വരാനെ, മഗുയർ, ലുക്ക്‌ ഷാ, ഗ്രീൻവുഡ് പോഗ്ബ എന്നിവർക്ക് കളിക്കാനാകില്ല. ദേ ഗയ, ബൈലി, ലിന്റെലോഫ്, വാൻ ബിസക, അലക്സ്‌ ടെല്ലാസ്, ഫ്രഡ്‌, വാൻ ഡെ ബീക്, ബ്രൂണോ, രാഷ്‌ഫോഡ്, സഞ്ചോ, റൊണാൾഡോ എന്നിവർ യൂണൈറ്റഡിനായി കളിക്കും.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply