ചാമ്പ്യൻസ് ലീഗ് വിജയികളായ ചെൽസിയും, യൂറോപ്പ ലീഗ് വിജയികളായ വില്ലറയലും ഏറ്റുമുട്ടിയ സൂപ്പർ കപ്പിൽ ചെൽസിക്ക് ആവേശകരമായ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുപത്തിയേഴാം മിനുറ്റിൽ തന്നെ ഹവേർട്‌സിന്റെ അസ്സിസ്റ്റിലൂടെ സിയേച്ച് ചെൽസിയെ മുന്നിലെത്തിച്ചു. എന്നാൽ വളരെ മികച്ച രീതിയിൽ തന്നെ വില്ലയും ചെൽസിക്ക് വെല്ലുവിളികൾ ഉയർത്തികൊണ്ടിരുന്നു. രണ്ടാം പകുതിയിൽ എഴുപത്തിമൂന്നാം മിനുറ്റിൽ ഡയസ് നൽകിയ അസിസ്റ്റ് സ്വീകരിച്ച് ജെറാർഡ് മൊറേനോ വില്ലക്കായി സമനില ഗോൾ കണ്ടെത്തി. തുടർന്ന് ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും വിജയഗോൾ കണ്ടെത്താനായില്ല.
നിശ്ചിത സമയത്തും അധിക സമയത്തും കളി സമനില ആയതോടെ മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങി. ആദ്യ അഞ്ച് കിക്കുകളിൽ ഇരു ടീമും 4 വീതം ഗോൾ നേടി സമനില പാലിച്ചതോടെ പെനാൽറ്റി ഷൂട്ട്ഔട്ട് സഡൻ ഡെത്തിലേക്ക് നീങ്ങി. തുടർന്ന് ചെൽസി 6-5 സ്കോറിന്റെ പെനാൽറ്റി വിജയം സ്വന്തമാക്കുകയായിരുന്നു.
യുവേഫ സൂപ്പർ കപ്പിന്റെ നാല്പത്തിയാറാമത് എഡിഷനാണ് ഇന്ന് പുലർച്ചെ നടന്ന ഈ മത്സരം. അയർലാൻഡിലെ വിൻഡ്സർ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തോടെ ചെൽസി പുതു സീസൺ വിജയത്തോടെ തുടങ്ങി. ചെൽസിയുടെ രണ്ടാമത് സൂപ്പർ കപ്പ് വിജയമാണിത്.
– എസ്.കെ.
Leave a reply